പത്തനംതിട്ട : ജില്ലയിലെ ആദ്യത്തെ ലാർജ് കോവിഡ് ക്ലസ്റ്ററായി രൂപപ്പെട്ട കുമ്പഴയിലെ മത്സ്യ മാർക്കറ്റ് ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിച്ചു . മാർക്കറ്റ് കേന്ദ്രീകരിച്ചുണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് ജൂലായ് ഏഴിനാണ് അടച്ചത്. ഒന്നരമാസത്തിന് ശേഷമാണ് മാര്‍ക്കറ്റ് തുറക്കുന്നത്. നഗരസഭാ ചെയർപേഴ്സൺ റോസ്‌ലിൻ സന്തോഷിന്റെ ചേംബറിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് മാർക്കറ്റ് വീണ്ടും തുറക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഇവിടെ വ്യാപാരം നടത്തുവാന്‍ അനുമതിയുണ്ടാകുക. രാവിലെ നാലുമുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തന സമയം. ഇതിന്റെ അടിസ്ഥാനത്തിൽ ഫെൻസിങ് ക്രമീകരിക്കുകയും അണു നശീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. സ്റ്റിക്കർ, ബോർഡ് എന്നിവ സ്ഥാപിക്കുകയും ചെയ്യുന്ന നടപടികൾ പൂർത്തിയായി. കാര്യങ്ങൾ നിരീക്ഷിക്കാൻ വൊളന്റിയർമാരെയും നിയോഗിച്ചിട്ടുണ്ട്
കുമ്പഴ മത്സ്യ മാർക്കറ്റിന്റെ പ്രവർത്തനം പുനരാരംഭിച്ചു
RECENT NEWS
Advertisment