ഹരിദ്വാറിലെ കുംഭമേള ; ഗംഗയില്‍ കുളിച്ച 102 പേര്‍ക്ക്​ കോവിഡ്​, പ​ങ്കെടുത്തത്​ 28ലക്ഷം ഭക്​തര്‍

For full experience, Download our mobile application:
Get it on Google Play

ഹരിദ്വാര്‍: ഹരിദ്വാറിലെ കുംഭമേളയുടെ ഭാഗമായി തിങ്കളാഴ്ച ഗംഗാ നദിയില്‍ നടന്ന ഷാഹ സ്​നാനില്‍ (രാജകീയ കുളി) പ​ങ്കെടുത്ത 102 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. മാസ്​ക്​ ധരിക്കുകയോ ശാരീരിക അകലം പാലിക്കുകയോ ചെയ്യാതെ 28 ലക്ഷത്തോളം ഭക്​തരാണ്​ ഇതില്‍ പ​ങ്കെടുത്തത്​. ഇവരില്‍ നിന്ന്​ 18,169 പേരെ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ 102 പേര്‍ക്ക്​ കോവിഡ്​ കണ്ടെത്തിയത്​.

ആരോഗ്യവകുപ്പ്​ നടത്തിയ കോവിഡ്​ ടെസ്റ്റിന്‍റെ കണക്കുകളാണ്​ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറത്തുവിട്ടത്​. ജനുവരി 14ന്​ ആരംഭിച്ച കുംഭമേള ചടങ്ങുകള്‍ ഏപ്രില്‍ 27നാണ്​ അവസാനിക്കുക. ഇതിനിടയില്‍ ദശലക്ഷക്കണക്കിനാളുകള്‍ പ​ങ്കെടുക്കുന്ന നാല്​ ഷാഹി സ്​നാനുകള്‍ നടക്കും.

പ​​​ങ്കെടുക്കുന്നവരുടെ ശരീരോഷ്​മാവ്​ പരിശോധന, മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ അടിസ്ഥാന കോവിഡ്​ പ്രതിരോധ മാര്‍ഗങ്ങള്‍ പോലും നടപ്പാക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിന്​ കഴിയുന്നില്ല. കോവിഡ് നെഗറ്റീവാണെന്ന്​ തെളിയിക്കാന്‍ ആര്‍.ടി.പി‌സി‌ആര്‍ ടെസ്റ്റ് നടത്തി റിപ്പോര്‍ട്ടുമായി വരുന്നവരെ മാത്രമേ കുംഭമേളയില്‍ പ്രവേശിപ്പിക്കൂ എന്ന്​ തുടക്കത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതൊന്നും നടപ്പാക്കിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...