കൂമ്പുചീയല്‍ ; പള്ളിപ്പാട്ടെ പാടശേഖരങ്ങളിൽ വിളനാശം

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്തിലെ വൈപ്പിൻകാട് വടക്ക്, വൈപ്പിൻകാട് തെക്ക് പാടശേഖരങ്ങളിൽ നെല്ലിനു കൂമ്പുചീയലിലൂടെ വലിയതോതിൽ വിളനാശമുണ്ടായി. ഏക്കറിൽനിന്ന്‌ പരമാവധി ആറുക്വിന്റൽ നെല്ലാണ് ഇത്തവണ കിട്ടിയത്. ശരാശരി 25 ക്വിന്റൽ വിളവുകിട്ടുന്ന സ്ഥാനത്താണിത്. കൊയ്ത്തിനു പാകമായപ്പോഴേക്കും കതിരിലെ നീർവറ്റിയ നിലയിലായിരുന്നു. ഇതോടെ ഭൂരിപക്ഷം കതിരുകളും നശിച്ചു. അടുത്തകാലത്തെങ്ങും ഇതേരീതിയിലെ വിളനഷ്ടമുണ്ടായിട്ടില്ല. കടുത്തചൂടുനിമിത്തമാണ് വിളവുകുറഞ്ഞതെന്നാണ് കർഷകർ പറയുന്നത്.

എന്നാൽ കൂമ്പുചീയലിന്റെ കാരണം വ്യക്തമല്ലെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം. പള്ളിപ്പാട്ടെ പാടശേഖരങ്ങളിലെ കൂമ്പുചീയലിന്റെ കാരണം കണ്ടെത്താൻ വിദഗ്ധസംഘത്തെ നിയോഗിക്കണമെന്ന് രമേശ് ചെന്നിത്തല എംഎൽഎ കൃഷിമന്ത്രിയോടാവശ്യപ്പെട്ടു. കൃഷി ഉദ്യോഗസ്ഥർക്ക് കാരണം കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനാൽ അടിയന്തരനടപടിവേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിളനാശമുണ്ടായ പാടശേഖരങ്ങൾ രമേശ് ചെന്നിത്തല സന്ദർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...