തിരുവനന്തപുരം : സത്യസന്ധതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് പുറത്തു പോകണമെന്ന് കുമ്മനം രാജശേഖരൻ. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണ കടത്ത് ആഗോള വിഷയമാണ്. കള്ളക്കടത്തുകാരുടെയും ദേശവിരുദ്ധ പ്രവർത്തകരുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും കുമ്മനം രാജശേഖരൻ.
ഇന്നലെ മുഖ്യമന്ത്രി കുറ്റസമ്മതം നടത്തി. കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പറ്റി എന്ന് സമ്മതിച്ചു. സ്വർണ കടത്തിൽ നാടിന് തന്നെ സംസ്ഥാന സർക്കാർ ഭീഷണി ഉയർത്തി. മുഖ്യമന്ത്രി ആ തെറ്റും തിരുത്തേണ്ടി വരുമെന്നും കുമ്മനം പറഞ്ഞു.