കന്യാസ്ത്രീകളുടെ മോചനത്തിനായി അർത്ഥവത്തും ഫലപ്രദവുമായ രീതിയിലാണ് ബിജെപി നേതാക്കൾ  ഇടപെട്ടതെന്ന് കുമ്മനം രാജശേഖരൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി അർത്ഥവത്തും ഫലപ്രദവുമായ രീതിയിലാണ് ബിജെപി നേതാക്കൾ  ഇടപെട്ടതെന്ന് ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. നീതി വാങ്ങി നൽകേണ്ടത് ബിജെപിയുടെ കടമയാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ ഇടപെടൽ. രാജീവ് ചന്ദ്രശേഖർ നിരന്തരം ഈ വിഷയത്തിൽ ആശയവിനിമയം നടത്തി. ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ കന്യാസ്ത്രീകൾക്കും പുരോഹിതന്മാർക്കും നേരെ സമാന സംഭവമുണ്ടായിട്ടുണ്ട്. അന്ന് കോൺഗ്രസോ മറ്റ് രാഷ്ട്രീയ പാർട്ടികളോ ഇടപെട്ടില്ല.

തൃശൂരിൽ കന്യാസ്ത്രീകൾ അറസ്റ്റിൽ ആയപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും പ്രവർത്തന സ്വാതന്ത്ര്യം വേണമെന്നാണ് ആഗ്രഹിക്കുന്നത്. മതസ്വാതന്ത്ര്യം ഉള്ളതുപോലെ മതസ്വാതന്ത്ര്യം ധ്വംസിക്കുമ്പോൾ പരാതി നൽകുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും എംപിമാർ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭരണാധികാരികളുമായോ കൂടിക്കാഴ്ച നടത്തിയില്ല. പരാതി നൽകിയാൽ പോലീസ് എഫ്ഐആർ ഇടും. ശരിയും തെറ്റും നിശ്ചയിക്കേണ്ടത് കോടതിയാമെന്നും കുമ്മനം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...