ബി ജെ പിയും സി പി എമ്മും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതo : കുമ്മനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണങ്ങള്‍ തളളി നേമത്തെ ബി ജെ പി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരന്‍. ബി ജെ പിയും സി പി എമ്മും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും കുമ്മനം വ്യക്തമാക്കി.

തിരുവനന്തപുരത്ത് ബി ജെ പി വോട്ടില്‍ പുരോഗതി മാത്രമേ ഉണ്ടായിട്ടുളളൂ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ജയിച്ചപ്പോള്‍ തിരുവനന്തപുരത്ത് ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ആരുമായും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കേണ്ട ആവശ്യം ബി ജെ പിക്ക് ഇല്ല. പലരും പല അഭിപ്രായങ്ങളും പറയുമെന്നും അതൊന്നും ബി ജെ പിയുടെ അഭിപ്രായമല്ലെന്നും അവരുടെ വ്യക്തിപരമായ കാഴ്‌ചപ്പാടാണെന്നും കുമ്മനം പറഞ്ഞു.

ബി ജെ പി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ആര്‍ ബാലശങ്കര്‍ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് തന്നെ ബോധപൂര്‍വമാണ് ഒഴിവാക്കിയതെന്നും സീറ്റ് നിഷേധിച്ചത് ബി ജെ പി- സി പി എം ധാരണയെ തുടര്‍ന്നാണെന്നുമായിരുന്നു ബാലശങ്കറിന്റെ ഗുരുതര ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...