എസ്‌എസ്‌എല്‍സി പരീക്ഷാ കേന്ദ്രങ്ങള്‍ മാറാന്‍ നാളെ 5 മണി വരെ സമയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാളെ വൈകിട്ട് 5വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. നേരത്തെ മാര്‍ച്ച്‌ 12 വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. പൊതുപരീക്ഷകള്‍ ഏപ്രില്‍ മാസത്തിലേക്ക് നീട്ടിയതിനെ തുടര്‍ന്നാണ് അപേക്ഷാ തിയതിയും നീട്ടിനല്‍കിയത്. നാളെ (മാര്‍ച്ച്‌ 17ന് ) വൈകിട്ട് 5 വരെ അപേക്ഷ സമര്‍പ്പിക്കാം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്വന്തം കേന്ദ്രത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാന്‍ അവസരം.

പ്രീ മെട്രിക് അല്ലെങ്കില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍, സര്‍ക്കാരിന്റെ വിവിധ അഭയകേന്ദ്രങ്ങള്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ എന്നിവ ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്തും ലക്ഷദ്വീപിലും മറ്റു ജില്ലകളിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍ മാറാന്‍ അവസരം. ജില്ലയ്ക്ക് അകത്ത് പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കില്ല. https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് അനുവദിക്കുന്ന പുതിയ പരീക്ഷാ കേന്ദ്രത്തിന്റെ പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2546833, 2546832

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...