Friday, July 4, 2025 11:48 pm

വിരട്ടലും വേട്ടയാടലുമൊന്നും ബിജെപി നേതാക്കളോട് വിലപ്പോവില്ല : വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുമ്മനം രാജശേഖരനെതിയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് :

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നീക്കം തീര്‍ത്തും അപലപനീയമാണ്. പിണറായിയും കൂട്ടരും തങ്ങളെ വട്ടം കറക്കുന്ന ഒരു കൂട്ടം കേസുകളുടെ പദ്മവ്യൂഹം ഭേദിക്കാനറിയാതെ നട്ടം തിരിഞ്ഞ് നില്‍ക്കുകയാണല്ലോ. മടിയില്‍ കനമില്ലാത്തവരെന്ന് സ്വയം വിശേഷിപ്പിച്ചവര്‍ ഇപ്പോള്‍ പൊതുജനമധ്യേ നാണം കെട്ട് നില്‍ക്കുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതുജന ശ്രദ്ധ തിരിച്ചു വിടാന്‍ പല തന്ത്രങ്ങളും സിപിഎം ഇറക്കുന്നത് പതിവു പരിപാടിയാണ്. ഇത്തവണ പയറ്റുന്ന പുതിയ ഒരു തന്ത്രം ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയെന്നതാണ്. എന്നാല്‍ ആ പരിപ്പ് ഇനി വേവില്ല. കുമ്മനം രാജശേഖരനെ പോലെ ആദര്‍ശ ശുദ്ധിയുള്ള ഒരു നേതാവിനെ അപകീര്‍ത്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങള്‍ പുച്ഛിച്ചുതള്ളും. സ്വര്‍ണ്ണക്കടത്തും സ്പ്രിംക്ളറും ലൈഫും മയക്കുമരുന്നും, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച…..

ഒട്ടേറെ അമ്പുകളേറ്റ് പരാജയപ്പെട്ട് ജീവച്ഛവമായി കിടക്കുന്ന പിണറായി സര്‍ക്കാരിന് വെന്റിലേറ്റര്‍ സഹായമെന്ന നിലയില്‍ ഉപദേശികളിറക്കിയ ഒരു ക്യാപ്സൂള്‍ – അത്ര വിലയേ കുമ്മനത്തിനെതിരെ കെട്ടിച്ചമച്ച ഈ കേസിനുള്ളൂ. തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ നില്‍ക്കേ, സിപിഎം ഇങ്ങനെയെന്തെങ്കിലും ചെയ്യാതെ എങ്ങനെ പിടിച്ചു നില്‍ക്കും, അല്ലേ സഖാവേ?

എല്ലാം ശരിയാക്കാന്‍ അധികാരത്തില്‍ കയറിയിട്ട് , സഖാവിനെ ചുറ്റുമുള്ളവര്‍ ശരിയാക്കിക്കളഞ്ഞില്ലേ! എനിക്ക് ഒന്നേ പറയാനുള്ളൂ. വിരട്ടലും വേട്ടയാടലുമൊന്നും ബിജെപി നേതാക്കളോട് വിലപ്പോവില്ല എന്നോര്‍ത്താല്‍ സഖാവിനും കൂട്ടര്‍ക്കും നല്ലത്!

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...