ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായിരുന്ന കുടിപ്പകയെ തുടർന്ന് വീടാക്രമണം : സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഗുണ്ടാസംഘങ്ങൾ തമ്മിൽ നിലനിന്നിരുന്ന കുടിപ്പകയെ തുടർന്ന് വീട് അടിച്ചു തകർത്ത സംഭവത്തിലെ രണ്ട് പ്രതികൾ പിടിയിൽ. ചങ്ങനാശ്ശേരി വാഴപ്പള്ളി പണ്ടകശാലക്കടവിൽ മുളയ്ക്കൽ ചിറയിൽ വീട്ടിൽ അരുൺ ബാബു (32), വെളിയനാട് കുമരങ്കേരി ശാസ്താം പറമ്പിൽ സുബിൻ ( 34 ) എന്നിവരാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം 26 ന് നടന്ന ആക്രമണങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. 26 ന് പുലർച്ചെ അഞ്ചു മണിക്ക് ഗുണ്ടാ നേതാവായ റോഷന്റെ തിരുവല്ല തുകലശ്ശേരിയിലെ വീടിന് നേരെ രണ്ടംഗ സംഘം പെട്രോൾ ബോബ് എറിഞ്ഞിരുന്നു. പ്രത്യാക്രമണത്തിന്റെ ഭാഗമായി അന്ന് രാവിലെ  6.45 ന് ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ചങ്ങനാശ്ശേരി മാടമുക്ക് സ്വദേശിയായ വിപിന്റെ വീട് പന്ത്രണ്ടംഗ  സംഘം അടിച്ചു തകർത്തിരുന്നു. ഈ കേസിലെ പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്.

റോഷന്റെ വീട് ആക്രമിച്ച കേസിലെ രണ്ട് പ്രതികളും വിപിന്റെ വീട് ആക്രമിച്ച സംഭവത്തിലെ 10 പ്രതികളും ഇനിയും പിടിയിലാകാനുണ്ടെന്ന് തിരുവല്ല പോലീസ് അറിയിച്ചു. തിരുവല്ല സി ഐ പി എസ് വിനോദ്, എസ് ഐ എസ് സലിം, എ എസ് ഐ ബി സാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ ഇരുവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...