മന്ത്രി പി രാജീവിന്റെ പരാമര്‍ശത്തിനെതിരെ കുഞ്ഞാലിക്കുട്ടി രംഗത്ത്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോഴാണ് മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡ് ഉത്തരവിറക്കിയതെന്ന മന്ത്രി പി രാജീവിന്റെ പരാമര്‍ശത്തിനെതിരെ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പി രാജീവിന്റെ പ്രസ്താവന തെറ്റാണെന്നും വി എസ് സര്‍ക്കാരിന്റെ കാലത്താണ് ഇതെല്ലാം തുടങ്ങിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രശ്‌നം തുടങ്ങിയതും സങ്കീര്‍ണമാക്കിയതും ഇടതു സര്‍ക്കാരാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയ നേട്ടമുണ്ടാകാം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടി എടുക്കാത്തത് എന്ത് കൊണ്ടാണ്. രാഷ്ട്രീയ മുതലെടുപ്പിനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. അമിത് ഷായുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോഴാണ് മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡ് ഉത്തരവിറക്കിയത്. പ്രതിപക്ഷ നേതാവ് ഈ ഉത്തരവെങ്കിലും വായിക്കണമെന്നാണ് പി രാജീവ് പറഞ്ഞത്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. എന്നാല്‍ ലീഗ് നേതാവ് അധ്യക്ഷനായി ഇരുന്നപ്പോഴുള്ള ബോര്‍ഡ് ഉത്തരവില്‍ ഭൂമി വഖഫിന്റേതെന്ന് വ്യക്തമാക്കുന്നുണ്ട്. യുഡിഫ് ഭരണകാലത്ത് നിയമിച്ച മുന്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ റഷീദലി തങ്ങള്‍ ആണ് ഉത്തരവ് ഇറക്കിയത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന പ്രതിപക്ഷ നേതാവ് വഖഫ് ബോര്‍ഡ് ഇറക്കിയ ഉത്തരവ് എങ്കിലും വായിക്കണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...