Sunday, May 19, 2024 9:38 pm

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ തുടരട്ടെയെന്നതാണ് യു.ഡി.എഫിന്റെ നിലപാട് : കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ തുടരട്ടെയെന്നതാണ് യു.ഡി.എഫിന്റെ നിലപാടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ശബരിമലയിലെ എല്‍.ഡി.എഫിന്റെ സ്റ്റാന്‍ഡ് എന്താണെന്ന് അവരുടെ അഖിലേന്ത്യ സെക്രട്ടറി പറഞ്ഞതാണ്. ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ ഈ വിഷയത്തില്‍ യു.ഡി.എഫിന്റെ സ്റ്റാന്‍ഡിലേക്ക് എല്‍.ഡി.എഫ് വന്നേ പറ്റൂ. അതിനായി അവര്‍ കോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റ് പിന്‍വലിക്കണം. അതില്‍ അവര്‍ പ്രസ്റ്റീജും കൊണ്ടിരിന്നിട്ട് കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇടക്കാലത്തുണ്ടായ നിയമന വിവാദവും തീരദേശ സംബന്ധമായ പ്രശ്‌നങ്ങളും സര്‍ക്കാരിന് വലിയ തിരിച്ചടി ഉണ്ടാക്കുവാന്‍ പോവുകയാണ്. സ്ഥാനാര്‍ഥി ലിസ്റ്റ് വന്നപ്പോള്‍ അഡ്വാന്റേജ് യു.ഡി.എഫിനാണ്. എല്ലാ സ്ഥലത്തും പോയി ജനങ്ങളുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കിയാണ് പ്രകടന പത്രിക ഉണ്ടാക്കിയത്. എല്‍.ഡി.എഫിനേക്കാള്‍ മികച്ച പ്രകടനപത്രികയായിരിക്കും യു.ഡി.എഫിന്റേത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തുന്നതോടെ യു.ഡി.എഫിന്റെ ഗ്രാഫ് മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു

0
കൊല്ലം: കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. കൊട്ടാരക്കര സദാനന്ദപുരത്ത്...

കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞിട്ടും നോക്കിയില്ല ; അര്‍ദ്ധരാത്രി ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

0
തിരുവനന്തപുരം: കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് അര്‍ദ്ധരാത്രി ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് ചികിത്സ...

പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍

0
തൃശൂര്‍: രണ്ടരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ യൂട്യൂബ് ചാനല്‍വഴി അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ...

മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്ത ഗൃഹനാഥന്റെ വീടിനു നേരെ ആക്രമണം

0
അമ്പലപ്പുഴ: മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്ത ഗൃഹനാഥന്റെ വീടിനു നേരെ...