കുഞ്ഞാലിക്കുട്ടിയെ വിടാതെ പിടിച്ച് ജലീൽ ; ചോദ്യോത്തരവേള വ്യക്തിപരമായ ആരോപണങ്ങൾക്കുള്ളതല്ലെന്ന് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ ആരോപണം നിയമസഭയിലെ ചോദ്യോത്തര വേളയിലും ആയുധമാക്കി കെ.ടി ജലീൽ. മലപ്പുറം എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപത്തെ കുറിച്ചാണ് അദ്ദേഹം ഇന്നും ചോദ്യം ഉന്നയിച്ചത്. എൻആർഐ നിക്ഷേപത്തിന് അനുമതിയുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദം ശരിയാണോയെന്നാണ് ഇന്ന് ജലീൽ ചോദിച്ചത്.

പരിശോധിച്ച് മറുപടി പറയാമെന്നായിരുന്നു ജലീലിന്റെ ചോദ്യത്തോട് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ പ്രതികരണം. എന്നാൽ ജലീലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത് വന്നു. ചോദ്യോത്തരവേള വ്യക്തിപരമായ ആരോപണങ്ങൾക്ക് ഉപയോഗിക്കരുതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എആർ നഗർ സഹകരണ ബാങ്കിലുള്ളത് എൻആർഐ അക്കൗണ്ടാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എവിടെയും പറഞ്ഞിട്ടില്ലെന്നായിരുന്നു വി.ഡി സതീശന്റെ പ്രതികരണം. പറയാത്ത കാര്യം വളച്ചൊടിച്ചു പറയരുതെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു.

നിക്ഷേപകർ സഹകരണ മേഖലയിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മറുഭാഗത്ത് കേന്ദ്ര സർക്കാർ സഹകരണ മേഖലയെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുകയാണെന്നും നിക്ഷേപങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഡിറ്റ് കുറ്റമറ്റതാക്കുമെന്ന് പറഞ്ഞ മന്ത്രി വാസവൻ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പ്രവർത്തനം എങ്ങിനെയെന്ന് നോക്കി വിലയിരുത്തൽ നടത്തുമെന്നും പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...