മുസ് ലിം ലീഗ് യു.ഡി.എഫ് വിടുന്ന പ്രശ്നമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുസ് ലിം ലീഗ് യു.ഡി.എഫ് വിടുന്ന പ്രശ്നമില്ലെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ജനങ്ങളുടെ വിധി അടിസ്ഥാനമാക്കി മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോവുക എന്നത് ലീഗിന്‍റെ നയമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വാക്കും പ്രവൃത്തിയും ഒന്നേ ഉള്ളൂ. ഭരണത്തില്‍ വരുന്ന ഗുണവും ദോഷവും ചൂണ്ടിക്കാട്ടുമ്പോള്‍ അതിനെ ചായ്‍വാണെന്ന് വ്യാഖ്യാനിക്കുന്നത് മാധ്യമങ്ങള്‍ക്ക് സംഭവിക്കുന്ന അബദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുന്‍ മന്ത്രി തോമസ് ഐസക്കിന്‍റെ പ്രശംസിച്ച്‌ കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ രാഷ്ട്രീയമില്ല. തോമസ് ഐസക് ചരിത്രം പറയുകയാണ് ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍ മന്ത്രി എം.കെ മുനീര്‍ അടക്കമുള്ളവരെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. നെഗറ്റീവായ നയം യു.ഡി.എഫ് ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. എല്ലാവരും കൂടി സഹകരിക്കുക എന്നത് അഹമ്മദ് കുരിക്കളുടെ കാലം തൊട്ട് യു.ഡി.എഫ് തുടര്‍ന്നു വരുന്ന നയമാണിത്. മാധ്യമങ്ങള്‍ കഥ ഉണ്ടാക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇരട്ട ഭൂചലനത്തിൽ പകച്ച് വെനസ്വേല ; 235 മൃതദേഹങ്ങൾ കണ്ടെത്തി

0
കാരക്കസ്: വെനസ്വേലയെ ദുരന്തഭൂമിയാക്കിയ ഇരട്ട ഭൂചലനത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന...

ഒന്നരമാസം മുൻപ് സുഹൃത്ത് ജീവനൊടുക്കി ; ദുഃഖം സഹിക്കാനാവാതെ തൂങ്ങിമരിച്ച് 15കാരി

0
തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കുളത്തുമ്മൽ...

നഗരസഭയിലെ കൈയാങ്കളി ; ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്. എൽഡിഎഫ്...

തൃപ്പൂണിത്തുറയ്ക്ക് സമീപം രണ്ട് വാടക വീടുകളിലായി വർഷങ്ങളായി താമസം ; ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ

0
എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം എരൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പോലീസ് പിടികൂടി....