കുന്നംകുളം കസ്റ്റഡി മർദനക്കേസ് ; നാല് പോലീസുകാരെയും സർവീസിൽനിന്ന് പിരിച്ചുവിടാൻ നിയമോപദേശം

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ ഉൾപ്പെട്ട നാല് പോലീസുകാരെയും സർവീസിൽനിന്ന് പിരിച്ചുവിടാൻ നിയമോപദേശം ലഭിച്ചു. ഡി.ജി.പിക്ക് ലഭിച്ച ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കാൻ ഉത്തരമേഖലാ ഐ.ജിക്ക് ചുമതല നൽകി. പിരിച്ചുവിടലിന്റെ ഭാഗമായി പോലീസുകാർക്ക് ഉടൻതന്നെ കാരണം കാണിക്കൽ നോട്ടീസ് നൽകും. കേസിൽ ഉൾപ്പെട്ട നാല് പോലീസുകാരെയും സസ്പെൻഡ് ചെയ്യാൻ തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ ശുപാർശ നൽകി. നേരത്തെ ഇവർക്കെതിരെയെടുത്ത നടപടി പുനഃപരിശോധിക്കണമെന്നും അത് പിരിച്ചുവിടൽ പോലുള്ള കടുത്ത നടപടികൾക്ക് വഴിയൊരുക്കുമെന്നും ശുപാർശയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നൽകാൻ സാധിക്കുമോയെന്ന സംശയമുണ്ടായിരുന്നെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പോലും നടപടിയെടുക്കാൻ സാധിക്കുമെന്ന് നിയമോപദേശത്തിൽ പറയുന്നു. കൂടാതെ ഉന്നത ഉദ്യോഗസ്ഥർക്ക് നേരത്തെയെടുത്ത നടപടി പുനഃപരിശോധിക്കാനും പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോകാനും സാധിക്കും. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നത്. അതേസമയം പോലീസുകാരുടെ സസ്പെൻഷൻ മാത്രം പോരെന്നും അവരെ പിരിച്ചുവിടുന്നതുവരെ പോരാടുമെന്നും മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് വ്യക്തമാക്കി. പോലീസുകാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുകാരൻ മരിച്ചു

0
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളിക്ക് സമീപം...

മനൻ കുമാർ മിശ്രയുടെ ബാർ കൗൺസിൽ ചെയർമാൻ പദവിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി;...

0
ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര...

സിപിഎം തിരഞ്ഞെടുപ്പിൽ തോൽക്കാനിടയായ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

0
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാർട്ടിക്കുള്ളിലെ വീഴ്ചകളും കാരണമായെന്ന് തുറന്നുപറഞ്ഞ്...

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല ; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

0
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും...