കുന്നന്താനം ആയുർവേദ ഡിസ്പെൻസറി കെട്ടിട നിർമ്മാണം വൈകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാകുക എന്ന ലക്ഷ്യത്തിൽ നിർമ്മാണം ആരംഭിച്ച കുന്നന്താനം ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഇഴയുന്നു. നിർമ്മാണ പ്രവർത്തികൾ പാതിവഴിയിൽ നിലച്ച സ്ഥിതിയിലാണ്. 2020 ഓഗസ്റ്റിൽ ശിലാസ്ഥാപനം നടത്തി കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി രണ്ട് വർഷത്തിന് രണ്ടു മാസം ശേഷിക്കെ ഇനിയും പണികൾ ഏറെയാണ്. മേൽക്കൂരയും ഭാഗികമായി ഭിത്തിയും പൂർത്തിയാക്കിയ നിലയിലാണിപ്പോൾ. ഭിത്തിയുടെ നിർമ്മാണവും ഇനിയും പൂർത്തിയാകാനുണ്ട്. കതകുകളും സ്ഥാപിച്ചിട്ടില്ല.

പഴയ കെട്ടിടത്തിലെ സ്ഥല പരിമിധി മൂലം അനുഭവപ്പെട്ടിരു ദുരിതം തം ഒഴിവാക്കുന്നതിന് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുo 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് നടക്കുന്നത്. പുതിയ കെട്ടിടത്തിൽ പരിശോധനക്കും ചികിത്സക്കും പ്രത്യേക മുറികളും ഫാർമസി, സ്റ്റോർ എന്നിവയ്ക്ക് മുറികളും രോഗികൾക്കുള്ള വിശ്രമ സ്ഥലവും ഉൾപ്പെടെയുള്ള നിർമ്മാണത്തിനാണ് പദ്ധതി വിഭാവനം. മഴക്കാലങ്ങളിൽ ചികിത്സക്കും പ്രതിരോധ മരുന്നുകൾക്കും മറ്റും വയോജനങ്ങൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് രോഗികൾ എത്തുന്നതാണിവിടെ. ആയൂർവേദ ആശുപത്രിയുടെ നിർമ്മാണം വൈകുന്നതിൽ നാട്ടുകാർക്കിടയിലും പ്രതിഷേധവും ശക്തമാകുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്

0
കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്....

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...