കുന്നന്താനം വൈഎംസിഎയുടെ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കുന്നന്താനം വൈഎംസിഎയുടെ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. വൈഎംസിഎ നാഷണൽ ട്രഷറർ റെജി ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കുന്നന്താനം വൈ.എം.സി.എ പ്രസിഡന്റ് പി.പി മാത്യു അധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തഡോക്സ് സഭ സിനഡ്‌ സെക്രട്ടറി ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ്സ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. കുന്നന്താനം വൈഎംസിഎ സെക്രട്ടറി റെയ്മോൾ ജോൺസൺ റിപ്പോർട്ട് അവതരിപ്പിച്ചു. റീജിയണൽ ചെയർമാൻ പ്രഫ.അലക്സ് തോമസ് മുഖ്യ അതിഥിയായി പങ്കെടുത്തു. വൈഎംസിഎ വൈസ് പ്രസിഡന്റ് ഗ്രേസി മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. ഡയറക്ടറിചീഫ് എഡിറ്റർ സണ്ണി ഫിലിപ്പ് നൽകിക്കൊണ്ട് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ഡയറക്ടറി റവ.ഫാ സി.കെ കുര്യൻ സ്വീകരിച്ചു.

സുവനീർ യൂത്ത് വുമൺ ചിൽഡ്രൻ കൺസെൻ കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ എഡിറ്റർ ചെറിയാൻ മാത്യുവിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. അഡ്വ.വി.സി സാബു ഏറ്റുവാങ്ങി . സബ് റിജീൻ ചെയർമാൻ ജോജി.പി തോമസ് ഡയാലിസിസ് സഹായ പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം നിർവഹിച്ചു. എഡിറ്റർ ആൻഡ് ചാരിറ്റി ചെയർമാൻ പ്രൊഫ. ഡോ.പി സി വർഗീസ് അനുമോദന പ്രസംഗം നടത്തി. പ്രൊഫ. അലക്സ് തോമസ്, ലിനോജ് ചാക്കോ, എബി ജേക്കബ്, മാത്യൂസ് ജോസഫ്, ബിജു സി. തോമസ് തുടങ്ങിയവർ അനുമോദനങ്ങൾ സ്വീകരിച്ചു. സമ്മേളനത്തിൽ മുൻ ഭാരവാഹികൾക്ക് ബിജു സി തോമസ് ഉപഹാര സമർപ്പണം നടത്തി.
ട്രഷറർ സാബു ചക്കുമുട്ടിൽ, സ്ഥാപക സെക്രട്ടറി അഡ്വ. മാത്യൂ ജോസഫ്, വനിതാ ഫോറം വൈസ് ചെയർപേഴ്സൺ മോളി തോമസ്, മുതിർന്ന അംഗം റവ.ഫാ സി കെ കുര്യൻ, മുൻ വൈസ് പ്രസിഡന്റ് കെ വി ജോർജ്, അസിസ്റ്റന്റ് പ്രൊഫസർ മെജോ വർഗീസ്, പ്രിയ മെജോ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തെ തുടർന്ന് സ്നേഹവിരുന്നും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...