പത്തനംതിട്ട മാസ്റ്റർ പ്ലാൻ : വിശദ നഗരാസൂത്രണ പദ്ധതികൾ അന്തിമ അംഗീകാരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പത്തനംതിട്ട നഗരത്തിലെ അഞ്ച് വിശദ നഗരാസൂത്രണ പദ്ധതികൾ സർക്കാരിൻ്റെ അന്തിമ അംഗീകാരത്തിനായി സമർപ്പിച്ചു. ജില്ലാ ആസ്ഥാനത്തിൻ്റെ സമഗ്ര വികസനത്തിന് കാലോചിതമായ പരിഷ്കാരങ്ങളോടെയാണ് പദ്ധതികൾ സമർപ്പിച്ചിട്ടുള്ളത്. കുമ്പഴ ജംഗ്ഷൻ ആൻഡ് സറൗണ്ടിംഗ്‌സ്, സെൻട്രൽ ഏരിയ, കണ്ണങ്കര, കെഎസ്ആർടിസി ബസ്റ്റാൻഡ് ആൻഡ് സറൗണ്ടിംഗ്, മുനിസിപ്പൽ ബസ്റ്റാൻഡ് കോംപ്ലക്സ് എന്നീ സ്കീമുകളാണ് നഗരസഭ അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ തിങ്കളാഴ്ച‌ തിരുവനന്തപുരത്ത് മുഖ്യ നഗരസൂത്രക ഷീബ റാണിക്ക് കൈമാറിയത്. 1984 മുതൽ പ്രസിദ്ധീകരിച്ച നിലവിൽ ഉണ്ടായിരുന്ന സ്‌കീമുകൾ നഗരത്തിന്റെ വികസന ആവശ്യങ്ങൾക്കായി പുതുക്കി തയ്യാറാക്കണമെന്ന സർക്കാർ ഉത്തരവിനെ തുടർന്നാണ് മാസ്റ്റർ പ്ലാൻ രൂപീകരണം ആരംഭിച്ചത്. സംസ്ഥാനത്തെ നഗരങ്ങളുടെ മാസ്റ്റർ പ്ലാനുകൾ സമയബന്ധിതമായ പൂർത്തീകരിക്കാൻ കേരള ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

സർക്കാർ ഉത്തരവ് പ്രകാരം സ്കീമുകളുടെ പുനപ്രസിദ്ധീകരണം പൂർത്തിയാക്കുന്ന കേരളത്തിലെ ആദ്യത്തെ നഗരസഭയാണ് പത്തനംതിട്ട. നഗരത്തിലെ പ്രകൃതി ക്ഷോഭസാധ്യതകളും ജനസ്രോതസ്സുകളുടെ ആവശ്യകതയും പഠനവിധേയമാക്കിയ ആദ്യ സ്കീമുകൾ എന്ന പ്രത്യേകതയും പദ്ധതികൾക്കുണ്ട്. കൗൺസിൽ അംഗീകരിച്ച പുതുക്കിയ കരട് സ്‌കീമുകൾ പൊതുജനാഭിപ്രായങ്ങൾക്കായി പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് സ്പെഷ്യൽ കമ്മിറ്റി പൊതുജനങ്ങളിൽ നിന്ന് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയും പരാതിക്കാരെ നേരിൽ കേട്ട് സ്ഥല പരിശോധന നടത്തുകയും ചെയ്തു. ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് നഗരസഭ കൗൺസിൽ വിശദ നഗരസൂത്രണ പദ്ധതികൾ സർക്കാരിൻ്റെ അന്തിമ അനുമതിക്കായി സമർപ്പിച്ചത്. ജില്ലാ ടൗൺ പ്ലാനർ ജി. അരുൺ, നഗരസഭ സെക്രട്ടറി മുംതാസ് ബീഗം, എൽ എസ് ജി ഡി പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ചെയർമാനൊപ്പം ഉണ്ടായിരുന്നു.

നഗരസഭകൗൺസിലിന്റെയും തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് വിഭാഗത്തിൻ്റെയും കൂട്ടായ പ്രവർത്തനമാണ് സ്കീമുകളുടെ സമയബന്ധിത പൂർത്തീകരണത്തിന് ഇടയാക്കിയതെന്ന് മുഖ്യ നഗരസൂത്രക അഭിപ്രായപ്പെട്ടു. വിശദ നഗരസൂത്രണ പദ്ധതികൾക്ക് പുറമേയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മാസ്റ്റർ പ്ലാൻ ജൂൺ മാസത്തോടെ തയ്യാറാകുമെന്ന് നഗരസഭാ അധ്യക്ഷൻ പറഞ്ഞു. ഭൂ വിനിയോഗത്തിൽ നഗരവാസികൾ നേരിട്ട പ്രതിസന്ധികൾക്ക് ഇതോടെ പരിഹാരമാവുകയാണ്. മേഖല നിയന്ത്രണങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ജില്ലാ ആസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സഹായകരമാകുമെന്നും ചെയർമാൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...