കുപ്പക്കര – വട്ടമൺ റോഡ് തകർന്ന് യാത്രാ ക്ലേശം രൂക്ഷമായി

For full experience, Download our mobile application:
Get it on Google Play

പയ്യനാമൺ  : കുപ്പക്കര – വട്ടമൺ റോഡ് തകർന്ന് യാത്രാ ക്ലേശം രൂക്ഷമായി. പയ്യനാമൺ – ആമക്കുന്ന് – മുരിങ്ങമംഗലം റോഡിൽ നിന്ന് കുപ്പക്കര വഴി പെരിഞൊട്ടയ്ക്കലേക്കും വട്ടമണ്ണിലേക്കും പോകാൻ ഉപയോഗിക്കുന്ന റോഡാണിത്. കുപ്പക്കര വയൽ കഴിഞ്ഞ് റോഡ് രണ്ടായി തിരിയും. ഇവിടെ വരെയുള്ള ഭാഗമാണ് പൂർണമായും തകർന്ന നിലയിലുള്ളത്. റോഡിന്റെ പകുതി ഭാഗത്തുകൂടി തോട് പോലെ വെള്ളമൊഴുകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പലപ്പോഴും ടാറിങ് പൂർത്തിയാകുന്നതിനു മുൻപ് വെള്ളമൊഴുകി തകർച്ചയുണ്ടാകുന്ന ഭാഗമാണിവിടം. കോന്നി മെഡിക്കൽകോളേജിലേക്കുളള അനുബന്ധ റോ‍ഡുകളിലൊന്നാണിത്.

പെരിഞൊട്ടയ്ക്കൽ സിഎഫ്ആർഡിയിലേക്കും എളുപ്പം എത്താം. അതിനാൽ വീതി കൂട്ടി വികസിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. സ്ഥലമേറ്റെടുപ്പാണ് നടക്കുന്നത്. വികസനം സാധ്യമാകുന്നതു വരെ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. പയ്യനാമൺ, കുപ്പക്കര, ആമക്കുന്ന് പ്രദേശത്തുള്ളവർക്കും കോന്നി – തണ്ണിത്തോട് റോഡിലൂടെ വരുന്നവർക്കും പെട്ടെന്ന് മെ‍ഡിക്കൽ കോളേജിലെത്താന്‍ കഴിയുന്ന റോഡാണിത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

0
ദില്ലി: ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ...

എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവേട്ടയുടെ വിവരങ്ങൾ പുറത്തുവിട്ട് എക്സൈസ് മന്ത്രി എം....

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയെ പിടികൂടാൻ ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന 'മയങ്ങില്ല...

തിരയിൽ കുടുങ്ങി യുവാക്കളും ജീപ്പും

0
മിഡാലം: ബീച്ചിൽ ജീപ്പുമായി യുവാക്കളുടെ സാഹസികത. തിരയിൽ കുടുങ്ങി യുവാക്കളും...

14 ഗോസംരക്ഷകർ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ വനിതാ ജഡ്ജിക്ക് വധഭീഷണി

0
ഭോപ്പാല്‍: ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കി 50-കാരനെ കൊലപ്പെടുത്തിയ 14 ഗോരക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്...