സ്ത്രീകൾ ക്ഷേത്രമുൻവാതിലിലൂടെ പ്രവേശിക്കാൻ പാടില്ല ; നോട്ടീസുമായി ക്ഷേത്രം – പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം കുരമ്പാല പുത്തന്‍കാവില്‍ ഭഗവതീ ക്ഷേത്രത്തില്‍ സ്ത്രീകളെ വിലക്കി നോട്ടീസ് ബോര്‍ഡ്. സിപിഎം പ്രതിനിധികള്‍ ഭരിക്കുന്ന ക്ഷേത്രത്തിന്റെ മുന്‍വാതിലില്‍ കൂടി സ്ത്രീകള്‍ പ്രവേശിക്കരുതെന്ന് കാട്ടിയാണ് ക്ഷേത്രഭരണസമിതി ബോര്‍ഡ് വെച്ചത്. പന്തളം കുരമ്പാല പുത്തന്‍കാവില്‍ ഭഗവതീ ക്ഷേത്രത്തിലാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. കുരമ്പാലയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പുത്തന്‍കാവില്‍ ഭഗവതീ ക്ഷേത്രം.

വനിതാമതിലിന് ചുക്കാന്‍ പിടിച്ച സിപിഎം പ്രതിനിധികള്‍ ഭരിക്കുന്ന ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ ഒരു ബോര്‍ഡ് ഉയര്‍ന്നത്. ഭക്തര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ ഇതുവരെയും ഇത്തരത്തില്‍ ഒരു വിലക്ക് ഉണ്ടായിട്ടില്ല. ബോര്‍ഡ് എത്രയും വേഗം എടുത്തു മാറ്റണമെന്നും അല്ലെങ്കില്‍ അടുത്ത ദിവസം സ്ത്രീകള്‍ പ്രതിഷേധവുമായെത്തി ബോര്‍ഡ് എടുത്ത് ദൂരെക്കളയുമെന്നും ഭക്തരുടെ പ്രതിനിധികള്‍ പറഞ്ഞു.

ഭരണസമിതി പ്രസിഡന്റും സെക്രട്ടറിയും സിപിഎമ്മിന്റെ നേതാക്കളാണ്. പ്രസിഡന്റ് സ്‌ക്കൂള്‍ അദ്ധ്യാപകന്‍ കൂടിയാണ്. സ്ത്രീ സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുന്ന പാര്‍ട്ടിയുടെ സ്ഥാനത്തിരിക്കുന്നവരാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച്‌ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. മുന്‍വാതിലിന്റെ പടിക്ക് ഉയരം കൂടുതലായതിനാല്‍ സ്ത്രീകള്‍ക്ക് ഇതുവഴി ഉള്ളിലേക്ക് കടക്കാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാടിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നുമാണ് ഭരണസമിതിയുടെ വിശദീകരണം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...