Thursday, May 15, 2025 6:38 pm

അമ്മയ്ക്കും മകനും നേരെ കുറത്തികാട് പോലീസിന്റെ ഗുണ്ടായിസം

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : കോടതി സമയം അനുവദിച്ചിട്ടും അമ്മയ്ക്കും മകനും നേരെ പോലീസിന്റെ ഗുണ്ടായിസം. ഭാര്യയ്ക്കും മകനും ജീവനാംശം നല്‍കാനുള്ള കോടതി ഉത്തരവ് ധിക്കരിച്ചതിനെ തുടര്‍ന്ന് ജപ്തി ചെയ്ത പുരയിടത്തില്‍ നിലവിലുള്ള വീട്ടില്‍ താമസിക്കുകയായിരുന്നു ഇവര്‍ . ഇവിടുത്തെ താമസക്കാരായ മാവേലിക്കര വെട്ടിയാര്‍ ശ്രീലക്ഷ്മി ഭവനത്തില്‍ മനോജ് കുമാറിന്റെ ഭാര്യ പി.ആര്‍ രജനീദേവിക്കും മകനുമെതിരേയാണ് പോലീസ് ഗുണ്ടായിസം കാണിച്ചത്.സംഭവത്തെ തുടര്‍ന്ന് കുറത്തികാട് പോലീസിനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി .

രജനി വാദിയായി പത്തനംതിട്ട കുടുംബ കോടതിയില്‍ മനോജ് കുമാറിനെതിരേ പിതൃധനം നേടിയെടുക്കുന്നതിനും മറ്റുമായി കേസ് നിലവിലുള്ളതാണ്. കേസിനോട് ബന്ധപ്പെട്ട് മനോജ് കുമാറിന്റെ പേരില്‍ വെട്ടിയാര്‍ വില്ലേജിലുള്ള വസ്തു ജപ്തി ചെയ്തിരുന്നു. ഈ വസ്തുവിലുള്ള വീട്ടിലാണ് രജനിയും മൈനറായ മകനും താമസിക്കുന്നത്. ജപ്തി ഉത്തരവ് നിലവില്‍ വന്നതിനെ തുടര്‍ന്ന് ഈ വസ്തു തങ്ങള്‍ വിലക്ക് വാങ്ങിയതാണെന്ന് അവകാശപ്പെട്ട് നൂറനാട് ഇടപ്പോണ്‍ ചരുവില്‍ വീട്ടില്‍ വിജയ രോഹിണി ഈ കേസില്‍ ഒരു ക്ലെയിം ഹര്‍ജി പത്തനംതിട്ട കുടുംബ കോടതിയില്‍ നല്‍കി. ഈ ഹര്‍ജി കുടുംബ കോടതി അനുവദിക്കുകയും ചെയ്തു. കുടുംബ കോടതിയുടെ വിധിക്കെതിരേ അപ്പീല്‍ പോകാന്‍ രജനീ ദേവിക്ക് 30 ദിവസം സാവകാശമുണ്ട്.

ഇതിനായുള്ള തയ്യാറെടുപ്പ് നടത്തി വരുമ്പോഴാണ് കുറത്തികാട് പോലീസിന്റെ ഇടപെടല്‍. അപ്പീല്‍ നല്‍കാനുള്ള നിയമ പരമായ സാവകാശം നിലനില്‍ക്കുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങണമെന്നാവശ്യപ്പെട്ട് പോലീസ് ബലപ്രയോഗത്തിന് മുതിരുകയായിരുന്നുവെന്ന് രജനിയുടെ അഭിഭാഷകന്‍ അഡ്വ.കെ.ജെ മനു പറഞ്ഞു. കുടുംബ കോടതിയുടെ വിധി ഒരു കാരണവശാലും നിലനില്‍ക്കാത്തതാണ്. രജനിക്കും മകനും വീടും വസ്തുവും കോടതി നല്‍കുമെന്ന് മനസിലാക്കിയാണ് ഭര്‍ത്താവ് മനോജ്കുമാര്‍ രഹസ്യമായി ഇതു വിറ്റതെന്ന് വേണം കരുതാന്‍.

സാമ്പത്തിക നേട്ടവും രാഷ്ട്രീയ ഇടപെടലും മൂലമായിട്ടാണ് കുറത്തികാട് പോലീസ് നിയമം മറികടന്നുള്ള പ്രവര്‍ത്തി നടത്തിയിരിക്കുന്നതെന്ന് മനു പറഞ്ഞു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ പോലീസിന് അധികാരമില്ല. പോലീസിന്റെ സഹായത്തോടെ എതിര്‍ കക്ഷികള്‍ വീടു കയറി രജനീദേവിയെയും മൈനറായ മകനെയും ദേഹോപദ്രവം ഏല്‍പ്പിച്ചതായി കാണിച്ച് മനുവാണ് മുഖ്യമന്ത്രി, ഡിജിപി, ആലപ്പുഴ എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. രജനിയും മകനും വീടിനുള്ളില്‍ തടവുകാരേപ്പോലെ കഴിയുകയാണ്. അവര്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാനോ ആരോടെങ്കിലും പരാതി ബോധിപ്പിക്കാനോ സാധിക്കാത്തതുകൊണ്ടാണ് അഭിഭാഷകനായ താന്‍ പരാതി നല്‍കുന്നതെന്നും മനു പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആർഎസ്എസ് നേതാവിന്റെ ജാതി ഭീകരത പരാമർശത്തിൽ മറുപടിയുമായി റാപ്പർ വേടൻ

0
കൊച്ചി: ആർഎസ്എസ് നേതാവിന്റെ ജാതി ഭീകരത പരാമർശത്തിൽ മറുപടിയുമായി റാപ്പർ വേടൻ....

ഏറത്ത് ഗ്രാമപഞ്ചായത്തില്‍ സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞം ആരംഭിച്ചു

0
അടൂര്‍ : പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏറത്ത്...

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ താക്കീത് ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് ശശി തരൂര്‍ എംപി

0
തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ താക്കീത് ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്...

എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേള : ശീതികരിച്ച 186 സ്റ്റാളുകള്‍, 71000 ചതുരശ്രയടി...

0
പത്തനംതിട്ട : പത്തനംതിട്ടയുടെ ദിനരാത്രങ്ങള്‍ക്ക് ഇനി ഉല്‍സവ ലഹരി. കാത്തിരിപ്പിന് ഇന്ന്...