പത്തനംതിട്ട : കുറിയന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി. ആര്‍.ഡി. ഫിനാന്‍സ് തകര്‍ന്നു. പി.ആര്‍.ഡി. മിനി നിധി ലിമിറ്റഡ്, പി.ആര്‍.ഡി. മിനി സിന്‍ഡിക്കേറ്റ് നിധി ലിമിറ്റഡ്, പി.ആര്‍.ഡി. കുറിസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ വിവിധ പേരുകളിലായി 300 കോടിയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നത്. എല്‍.ഡി.എഫിന്റെ ലേബലില്‍ തോട്ടപ്പുഴശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും എന്‍.എസ്.എസ് തിരുവല്ല താലൂക്ക് യുണിയന്റെ മുന്‍ പ്രസിഡന്റുമായ ഡി. അനില്‍കുമാര്‍, ഭാര്യ ദീപ, മക്കളായ അനന്ദു, വിഷ്ണു എന്നിവര്‍ ഡയറക്ടറുമായിട്ടുള്ള സ്ഥാപങ്ങളാണ് തകര്‍ന്നത്. പതിനെട്ട് ബ്രാഞ്ചുകളാണ് മൂന്ന് ജില്ലകളിലായി ഇവര്‍ക്ക് ഉണ്ടായിരുന്നത്.
കുറിയന്നൂര്‍ പുളിമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം രണ്ട് വര്‍ഷമായി സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളുടെ ബിനാമി നിക്ഷേപങ്ങളും ഇവിടെ ഉണ്ടായിരുന്നു. വന്‍ തുക പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. ഈ പണം കൊണ്ട് കേരളത്തിന് അകത്തും പുറത്തുമായി തോട്ടങ്ങളും വസ്തു വകകളും വാങ്ങി കൂട്ടിയിട്ടുണ്ട്. മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളില്‍ എസ്റ്റേറ്റുകളും ഉണ്ട്.
കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപം പിന്‍ വലിക്കാന്‍ നിക്ഷേപകര്‍ എത്തിയിരുന്നു. അവരെ ഒഴിവ്കഴിവ് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. പണം കിട്ടാതെ വന്ന നാട്ടുകാര്‍ കഴിഞ്ഞ ദിവസം അനില്‍ കുമാറിന്റെ വീട് ഉപരോധിച്ചു. എന്നാല്‍ പരാതി കിട്ടിയാല്‍ കേസ് എടുക്കാമെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. സ്ഥാപനം തകര്‍ച്ചയില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെ കറുകച്ചാലില്‍ പുതിയ ബ്രാഞ്ച് അനില്‍ കുമാര്‍ തുടങ്ങിയിരുന്നു. സ്ഥാപനം പൊളിഞ്ഞിട്ടില്ലെന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു അനിലിന്റെ ലക്ഷ്യം.>>> തട്ടിപ്പിന് ഇരയായിട്ടുള്ള നിക്ഷേപകര്‍ക്ക് പ്രതികരിക്കാം – പത്തനംതിട്ട മീഡിയ ഫോണ്‍ 94473 66263, 85471 98263.