കെയുആർടിസി ബസുകൾക്ക് മരണമണി ; ഘട്ടംഘട്ടമായി ഒഴിവാക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  കേരളത്തിലെ നിരത്തുകൾ നിറഞ്ഞു കിടന്ന കെ യു ആർ ടി സി ബസുകൾക്ക് മരണ മണി മുഴങ്ങുന്നു. ഇത്തരം ബസുകൾ സംസ്ഥാന സർക്കാരിന് കടുത്ത ബാധ്യതയാണെന്നും ഘട്ടം ഘട്ടമായി ഒഴിവാക്കുകയാണെന്നും ഗതാഗതമന്ത്രി തന്നെ അറിയിച്ചു. എറണാകുളം കെ യു ആർ ടി സി ബസ് സ്റ്റാൻ‍ഡിൽ മരണം കാത്തു കഴിയുന്ന എ സി, നോൺ എ സി ബസുകളുടെ ഉളളിലെ ദുരവസ്ഥ ഇതിലെ ജീവനക്കാരും പുറം ലോകത്തെ അറിയിച്ചിരുന്നു. എന്നാൽ കെ എസ് ആർ ടി സിക്ക് വലിയ നഷ്ടമാണ് ഈ ബസുകളെന്നാണ് ഗതാഗതമന്ത്രി ഇപ്പോൾ പറയുന്നത്.

ഒരു ലീറ്റർ ഡീസലിന് രണ്ട് കിലോമീറ്ററാണ് കിട്ടുന്നത്. മിക്കതിനും ഗുണനിലവാരമില്ല. പരിപാലനച്ചെലവ് കൂടുതലാണ്. കൊവി‍ഡ് കാലമായിതിനാൽ എ സി ബസിൽ ആള് കേറുന്നില്ല. തേവരയിലേതടക്കം മിക്ക ബസുകളും ആക്രിവിലയ്ക്ക് പൊളിക്കാൻ ഇട്ടിരിക്കുന്നത്. രാജ്യത്തെ നഗരവികസനത്തിന്‍റെ ഭാഗമായിട്ടാണ് ജൻറം പദ്ധതി വഴി സൗജ്യനമായി സംസ്ഥാനങ്ങൾക്ക് എസി, നോൺ എസി ബസുകൾ നൽകിയത്.

നഗരത്തിനുളളിൽ സർക്കുലർ സർവീസ് എന്നതായിരുന്നു ആശയം. എന്നാൽ കേരളമാകട്ടെ പ്രത്യേക കമ്പനി തന്നെ രൂപീകരിച്ച് ദീർഘദൂര സർവീസുകളും നടത്തി. ഇതുപലപ്പോഴും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. കൊവിഡ് കാലം കഴിയുന്നതോടെ കട്ടപ്പുറത്തായി ഈ ബസുകളിൽ ഭൂരിഭാഗവും ആക്രിവിലയ്ക്ക് വിൽക്കാനാണ് സർക്കാർ നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...