കൈവരികൾ നശിച്ച് കുരുമ്പൻമൂഴി കോസ്‌വേ ; പുനസ്ഥാപിക്കാൻ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി : കുരുമ്പൻമൂഴി കോസ്‌വേയുടെ കൈവരികൾ തകർന്നിട്ട് കാലങ്ങളായിട്ടും പുനസ്ഥാപിക്കാൻ നടപടിയില്ല. ഇതുമൂലം വാഹനങ്ങളും യാത്രക്കാരും അപകട ഭീഷണി നേരിടുന്നു. കുരുമ്പൻമൂഴി കോസ്‌വേയുടെ പകുതിയിൽ കൂടുതൽ കൈവരികൾ തകർന്നു കിടക്കുകയാണ്. മഴക്കാലമായതോടെ യാത്രാ ദുരിതവുമുണ്ട്. പ്രളയത്തിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കാത്തതുമൂലം പെരുന്തേനരുവി ഡാമിൽ ജലനിരപ്പ് ഉയരുമ്പോൾ കോസ്‌വേ മുങ്ങാറുണ്ട്.

പുഴയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഉൾപ്പടെ നിർദ്ദേശം കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ രണ്ടു പ്രളയത്തിലും കോസ്‌വേയ്ക്ക് സാരമായ കേടുപാടുകളുണ്ടായി. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന മേഖലയായതിനാൽ പുഴയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യേണ്ട അടിയന്തര സാഹചര്യം പലതവണ അധികാരികളുടെ മുമ്പിൽ എത്തിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കഴിഞ്ഞ് മന്ത്രി ഉൾപ്പടെ സ്ഥലം സന്ദർശിച്ചു പോയതല്ലാതെ വീടും മറ്റും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും കിട്ടിയിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. പ്രളയമോ ഉരുൾപൊട്ടലോ ഉണ്ടായാൽ പ്രദേശം വീണ്ടും ഒറ്റപ്പെടുന്ന സ്ഥിതിയിൽ തുടരുകയാണ്. കുരുമ്പൻമൂഴിക്ക് പുറമെ അരയാഞ്ഞലിമൺ , മുക്കം കോസ്‌വേകളും സമാനമായ രീതിയിൽ കൈവരി തകർന്നുകിടക്കുകയാണ്. ഇവിടങ്ങളിൽ പാലം നിർമ്മിക്കാമെന്ന ജനപ്രതിനിധികളുടെ വാഗ്ദാനവും നടപ്പായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...