Saturday, April 27, 2024 1:29 pm

കുരുതിക്കളമായി പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാത

For full experience, Download our mobile application:
Get it on Google Play

കോന്നി : പുതുവർഷം ആരംഭിച്ച് മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊലിഞ്ഞത് അഞ്ച് ജീവനുകൾ. സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയായി കുറച്ച് മാസങ്ങൾക്കകമാണ് അഞ്ച് പേർ വിവിധ അപകടങ്ങളിൽ കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള ഭാഗങ്ങളിൽ മരണപ്പെട്ടത്. അപകടങ്ങളിൽ പരിക്കേറ്റവരും അനവധിയാണ്. അവസാനമായി ഇക്കഴിഞ്ഞ 25 ന് കലഞ്ഞൂർ ചക്കിട്ടയിൽ നടന്ന അപകടത്തിൽ ചികിത്സയിൽ ഇരിക്കെ പുത്തൻവിളതെക്കേതിൽ രാജൻ (25)ആണ് മരണപ്പെട്ടത്. സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും പലയിടത്തും ട്രാഫിക് സിഗ്നലുകളും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാത്തത് ആണ് സംസ്ഥാന പാതയിൽ അപകടങ്ങൾ വർധിപ്പിക്കുന്നത്.

ഒരു ദിവസത്തിൽ രണ്ടോ അതിൽ അധികമോ അപകടങ്ങൾ ആണ് കോന്നിയിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം മാരൂർപാലത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവിന് സാരമായി പരിക്കേറ്റിരുന്നു. ഇതിന് അടുത്ത ദിവസം പുലർച്ചെ അഞ്ച് മണിയോടെ ആണ് കോന്നിയിൽ കാറുകൾ തമ്മിൽ കൂട്ടിയിച്ച് ആറുപേർക്ക് പരിക്കേറ്റത്. കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ കോന്നിയിൽ ഗതാഗത ഉപദേശക സമിതി യോഗങ്ങൾ ചേർന്ന് പരിഷ്ക്കരണങ്ങൾ നടപ്പാക്കുവാൻ തീരുമാനിച്ചു എങ്കിലും യാതൊന്നും നടപ്പായില്ല. സംസ്ഥാന പാതയുടെ ഇരുവശങ്ങളും അനധികൃത വാഹന പാർക്കിങ്ങും വർധിക്കുന്നുണ്ട്. കോന്നിയിലെ വഴിയോര കച്ചവടം ഒഴിപ്പിക്കുവാൻ അടിയന്തിര തീരുമാനം എടുത്തു എങ്കിലും യാതൊന്നും നടപ്പായില്ല.

നടപ്പാതകളിൽ വാഹനങ്ങൾ കൊണ്ടുവന്നു വഴിയോര കച്ചവടങ്ങൾ നടത്തുന്നതും അപകടങ്ങൾ വർധിപ്പിക്കുന്നുണ്ട്. കോന്നി ഗതാഗത ഉപദേശക സമിതി യോഗങ്ങൾ പ്രഹസനമായി മാറുന്നുവെന്നാണ് ആക്ഷേപം. സംസ്ഥാന പാതയിൽ പലയിടത്തും വീതി കൂട്ടി നിർമ്മിക്കാത്തതും അപകടങ്ങൾ വർധിക്കുന്നതിന് കാരണമായി തീരുന്നുണ്ട്. ഇളകൊള്ളൂർ മുതലുള്ള ഭാഗങ്ങളിൽ റോഡിലെ മഞ്ഞ വരകൾ മറികടന്നാണ് പലപ്പോഴും വാഹനങ്ങൾ ചീറിപായുന്നത്. സംസ്ഥാന പാതയിൽ അപകടങ്ങൾ വർധിക്കുന്ന സഥലങ്ങളിൽ അടിയന്തിരമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം എന്നും പൊതുജനാഭിപ്രായം ശക്തമാകുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പനയാമ്പാല തോടിന്‍റെ സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിച്ചു

0
കവിയൂർ : വെണ്ണീർവിള പാടശേഖരങ്ങളിലെ പ്രധാന ജലസ്രോതസ്സായ പനയാമ്പാല തോടിന്‍റെ സംരക്ഷണത്തിനായി...

സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം : മോദിക്കും ഗോവ മുഖ്യമന്ത്രിക്കുമെതിരെ പരാതി നൽകി കോ‍ൺ​ഗ്രസ്

0
പനാജി: സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗോവ മുഖ്യമന്ത്രി...

പോളിംഗ് ശതമാനം കുറഞ്ഞതിന്‍റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ; കോൺഗ്രസ്

0
പന്തളം : പന്തളം മേഖലയിൽ പോളിംഗ് ശതമാനം കുറഞ്ഞതിന്‍റെ ഉത്തരവാദിത്വം ഇടതുപക്ഷ...

വഖഫ് ബോർഡുമായി ബന്ധപ്പെട്ട കേസിൽ എഎപി എംഎൽഎ  അമാനത്തുള്ള ഖാന് ഡൽഹി കോടതി ജാമ്യം...

0
ന്യൂഡൽഹി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത...