ബ്രേക്കിന് തകരാറില്ല : കുതിരാന്‍ അപകടത്തില്‍ ഡ്രൈവര്‍ പറഞ്ഞത്കള്ളമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കുതിരാന്‍ ദേശീയ പാതയില്‍ മൂന്നു പേരുടെ ജീവനെടുത്ത അപകടത്തിന്‍റെ കാരണം ലോറിയുടെ ബ്രേക്ക് നഷ്‌ടപ്പെട്ടതല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് സൂചന. ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്ന് ലോറി ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ ലോറിയുടെ ബ്രേക്കിന് തകരാറില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എ കെ ശശികുമാറിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ഇത് വ്യക്തമായത്. ലോറി ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമായ നരഹത്യയ്‌ക്ക് കേസെടുക്കും. അപകടത്തില്‍ രണ്ടു കാറുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കുതിരാന്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി ആറു വാഹനങ്ങളില്‍ തട്ടി മൂന്നു പേരാണ് മരിച്ചത്. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

കുതിരാന്‍ ഇറക്കമിറങ്ങവെ ടാങ്കറിലിടിച്ച്‌ നിയന്ത്രണം വിട്ട‌ ചരക്കുലോറി ആദ്യം സ്‌കൂട്ടറിന് മീതെ പാഞ്ഞുകയറി വലിച്ചുകൊണ്ടുപോയി. മുന്നില്‍ പോയിരുന്ന ടെമ്പോ ട്രാവലറിലും രണ്ട് പിക്കപ്പ് വാനുകളിലുമിടിച്ചു. രണ്ട്‌ കാറിലും ബൈക്കിലും ഇടിച്ച്‌ കണ്ടെയ്‌നര്‍ ലോറിയിലിടിച്ചാണ്‌ നിന്നത്‌. സ്‌കൂട്ടറും കാറും ലോറിക്കടിയില്‍ കുടുങ്ങി. ജെ സി ബി കൊണ്ടുവന്ന്‌ ലോറി പൊക്കിയാണ്‌ അടിയില്‍പ്പെട്ടവരെ പുറത്തെടുത്തത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...