കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ വാക്സിന്‍ ട്രയല്‍ റണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇന്ത്യയില്‍ കോവിഡ് വാക്സിന്‍റെ ഡ്രൈ റണ്‍ ആരംഭിക്കുമെന്ന ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ ട്രയല്‍ നടത്തും.

രാജ്യത്ത് നടക്കാനിരിക്കുന്ന രണ്ടാമത് ഡ്രൈ റണ്‍ ആണിത്. ഡിസംബര്‍ 28, 29 തീയതികളില്‍ ആസാം, ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു ആദ്യത്തെ ഡ്രൈ റണ്‍. 96,000 വാക്സിനേറ്റര്‍മാരെയാണ് രാജ്യമെമ്ബാടും ഇതിനായി തയാറാക്കി നിര്‍ത്തിയിരിക്കുന്നത്.

ഓരോ സംസ്ഥാനത്തും ചുരുങ്ങിയത് മൂന്നു സ്ഥലങ്ങളിലെങ്കിലും ഡ്രൈ റണ്‍ നടത്തണമെന്നാണ് തീരുമാനം. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതം ഡമ്മി കോവിഡ് വാക്സിന്‍ സ്വീകരിക്കുന്ന പ്രക്രിയയാണിത്. യഥാര്‍ത്ഥ വാക്സിന്‍ ഡ്രൈവ് ആരംഭിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ന്യൂനതകള്‍ കണ്ടെത്താനുള്ള മാര്‍ഗം കൂടിയാണിത്.

കേരളത്തില്‍ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ആണ് ജനുവരി 2ന് നടക്കുക. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലാണ് ട്രയല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...