ചെങ്ങന്നൂര്‍ : 6 മാസമായി മുടങ്ങിക്കിടക്കുന്ന കുട്ടംപേരൂർ ആറിന്റെ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി ബുധനൂർ, മാന്നാർ പഞ്ചായത്ത് കമ്മറ്റികൾ നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും ജില്ലാ ജനറൽ സെക്രട്ടറി എം വി ഗോപകുമാർ ഉത്ഘാടനം ചെയ്തു.
കേന്ദ്രസർക്കാർ അനുവദിച്ച 6 കോടി രൂപ ഉപയോഗിച്ച് ഒന്നര വർഷം മുമ്പ് നിർമ്മാണം ആരംഭിച്ചിരുന്നുവെങ്കിലും 12 കിലോമീറ്റർ ദൈർഘ്യം ഉള്ള നദിയുടെ കുട്ടംപേരൂർ പാലത്തിൽ നിന്ന് നോക്കിയാൽ കാണുന്ന ഒരു കിലോമീറ്റർ ദൂരം മാത്രം നവീകരണം നടത്തി മുടന്തൻ ന്യായങ്ങൾ പറഞ്ഞ് 6 മാസമായി നീട്ടികൊണ്ടു പോവുകയാണ്. കഴിഞ്ഞ നവംബറിൽ ജനങ്ങൾ ആവേശത്തോടെ സ്വീകരിച്ചു നടത്തിയ ജലോൽസവത്തിന്റെ വരവ് -ചിലവ് കണക്കുകൾ നാളിതുവരെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയിട്ടില്ലെന്നും എം വി ഗോപകുമാർ പറഞ്ഞു.
ബുധനൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീഷ്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് ഗ്രാമം, എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് മോഹൻകുമാർ, സന്തോഷ്എണ്ണയ്ക്കാട്, ഗോപൻമാന്നാർ, സുഭാഷ്കുന്നത്തൂർ, ഗീതാ മോഹനൻ,ഹരികുമാർ, ശ്രീകുമാർ നെടുംചാലിൽ, രാജ്മോഹൻ ഇലഞ്ഞിമേൽ, അലക്സ് ഉളുന്തി, ദിനേശ് ബുധനുർ, ശ്രീകുമാർ എം ആർ, ദിനേശ് വാഴയിൽ എന്നിവർ സംസാരിച്ചു.