Tuesday, November 28, 2023 8:15 am

കുട്ടംപേരൂർ ആറിന്റെ നവീകരണ പ്രവർത്തനങ്ങൾ മുടങ്ങിയതിനെതിരെ ബിജെപിയുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ചെങ്ങന്നൂര്‍ : 6 മാസമായി മുടങ്ങിക്കിടക്കുന്ന  കുട്ടംപേരൂർ ആറിന്റെ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം  ആരംഭിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി ബുധനൂർ, മാന്നാർ പഞ്ചായത്ത്  കമ്മറ്റികൾ  നടത്തിയ  പ്രതിഷേധ പ്രകടനവും ധർണയും  ജില്ലാ ജനറൽ സെക്രട്ടറി എം വി ഗോപകുമാർ ഉത്ഘാടനം ചെയ്തു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

കേന്ദ്രസർക്കാർ അനുവദിച്ച 6 കോടി രൂപ ഉപയോഗിച്ച് ഒന്നര വർഷം മുമ്പ് നിർമ്മാണം ആരംഭിച്ചിരുന്നുവെങ്കിലും  12 കിലോമീറ്റർ ദൈർഘ്യം ഉള്ള  നദിയുടെ കുട്ടംപേരൂർ പാലത്തിൽ നിന്ന് നോക്കിയാൽ കാണുന്ന ഒരു കിലോമീറ്റർ ദൂരം മാത്രം നവീകരണം നടത്തി മുടന്തൻ ന്യായങ്ങൾ പറഞ്ഞ് 6 മാസമായി  നീട്ടികൊണ്ടു പോവുകയാണ്. കഴിഞ്ഞ നവംബറിൽ ജനങ്ങൾ ആവേശത്തോടെ സ്വീകരിച്ചു  നടത്തിയ ജലോൽസവത്തിന്റെ വരവ് -ചിലവ് കണക്കുകൾ നാളിതുവരെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയിട്ടില്ലെന്നും എം വി ഗോപകുമാർ പറഞ്ഞു.

ബുധനൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീഷ്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ വൈസ്  പ്രസിഡന്റ് രാജേഷ് ഗ്രാമം, എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് മോഹൻകുമാർ, സന്തോഷ്എണ്ണയ്ക്കാട്, ഗോപൻമാന്നാർ, സുഭാഷ്കുന്നത്തൂർ, ഗീതാ മോഹനൻ,ഹരികുമാർ, ശ്രീകുമാർ നെടുംചാലിൽ, രാജ്മോഹൻ ഇലഞ്ഞിമേൽ, അലക്സ് ഉളുന്തി, ദിനേശ് ബുധനുർ, ശ്രീകുമാർ എം ആർ, ദിനേശ് വാഴയിൽ എന്നിവർ സംസാരിച്ചു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആറു വയസുകാരിക്കായി പല ടീമുകളായി അന്വേഷണം ഊര്‍ജ്ജിതം ; ഐജി സ്പര്‍ജന്‍ കുമാര്‍

0
കൊല്ലം : ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടി...

ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ

0
കൊല്ലം: ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ....

ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം ; രണ്ടുപേർ കസ്റ്റഡിയിൽ

0
കൊല്ലം : ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട്...

അശോകന്‍ ചേട്ടനെ ഇനി അനുകരിക്കില്ല: നടന്‍ അസീസ് നെടുമങ്ങാട്

0
കൊച്ചി: നടന്‍ അശോകനെ ഇനി അനുകരിക്കില്ലെന്ന് തുറന്നുപറഞ്ഞ് നടനും മിമിക്രി താരവുമായ...