Monday, April 22, 2024 12:01 pm

കുട്ടനാട് , ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താൻ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് ടിക്കറാം മീണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിറ്റിംഗ് എംഎൽഎമാരായ തോമസ് ചാണ്ടി, എൻ.വിജയൻ പിള്ള എന്നിവരുടെ നിര്യാണത്തെ തുടർന്ന് നടത്തേണ്ടിയിരുന്ന കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കൊവിഡ് വൈറസ് വ്യാപനം മൂലം തെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.

Lok Sabha Elections 2024 - Kerala

ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് നടത്തണം എന്നുണ്ടെങ്കിൽ മേയ് അവസാന വാരത്തോടെയോ ജൂണ് ആദ്യമോ നടത്തണം. മെയ് 3 ന് ശേഷമുള്ള സാഹചര്യം വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഇതിനു മുൻപായി രാഷ്ട്രീയ കക്ഷികളുമായി ഇക്കാര്യത്തിൽ ആലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

2016 മെയിൽ അധികാരമേറ്റ പിണറായി വിജയൻ സർക്കാരിന്റെ കാലാവധി 2021 മെയിലാണ് തീരുക. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രമുള്ള സമയത്ത് ഏതെങ്കിലും സീറ്റ് ഒഴിവു വന്നാൽ അവിടെ പിന്നെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം.

മെയിൽ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ഈ മാസം അവസാനമോ മെയ് ആദ്യമോ എങ്കിലും വിജ്ഞാപനം പുറപ്പെടുവിക്കണം. സാമൂഹിക അകലം പാലിച്ചുകൊണ്ട് കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തുക എന്നത് പാർട്ടികൾക്കും വോട്ടർമാർക്കും ഒരേ പോലെ വെല്ലുവിളി സൃഷ്ടിക്കുന്ന കാര്യമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ 9 സ്ഥലങ്ങളിൽ എൻ ഐ എ  റെയ്ഡ്

0
ന്യൂഡൽഹി:  തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ  ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഒമ്പത്...

400 സീറ്റ് കടക്കുമെന്നത് ബിജെപിയുടെ ദിവാസ്വപ്നമാണെന്ന് സീതാറാം യെച്ചൂരി

0
ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ബിജെപി വിരുദ്ധ, മോദി വിരുദ്ധ വികാരം പ്രകടമാണെന്നും 400...

പരന്തൂർ വിമാനത്താവളത്തിലേക്ക് മെട്രോയിലെത്താം ; നിർമാണം ഒരു വർഷത്തിനുള്ളിൽ തുടങ്ങും

0
ചെന്നൈ: പരന്തൂർ വിമാനത്താവളം വരെ ചെന്നൈ മെട്രോ ദീർഘിപ്പിക്കാനുള്ള പദ്ധതിയുടെ നിർമാണം...

അടൂരില്‍ നിര്‍മ്മിക്കുന്ന ഗാന്ധിഭവന്‍റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

0
അടൂർ : ഗാന്ധിഭവന്‍റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. മാതാപിതാക്കളുടെയും മകന്‍റെയും സ്നേഹസ്മരണയിൽ...