ഒമാനിൽ ഇന്ന് 109 പേർക്ക് കൂടി കൊറോണ : പ്രതിദിന കേസുകള്‍ 500 ആയി ഉയരുമെന്ന് ആരോഗ്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

മസ്ക്കറ്റ് : കൊവിഡ് 19 കേസുകൾ ഒമാനിൽ പ്രതിദിനം 500 ആയി ഉയരുമെന്ന് ആരോഗ്യ മന്ത്രി. വൈറസ് ബാധിതരായവരുടെ എണ്ണം ഏപ്രിൽ അവസാനം വർധിക്കും. ഇതിനകം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇവരില്‍ 636 പേർ വിദേശികളെന്നും മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ പ്രതിദിനം 500 കൊവിഡ് 19 വൈറസ് കേസുകൾ ഒമാനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് മുഹമ്മദ് അൽ സൈദി വ്യക്തമാക്കിയത്.

ഒമാൻ സുപ്രിം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി അഹമ്മദ് മുഹമ്മദ് അൽ സൈദി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കൊവിഡ് 19 വൈറസ് ബാധിച്ച ഒരു രോഗിക്ക് പ്രതിദിനം 1000 ഒമാനി റിയാൽ ചിലവുണ്ടെന്നും എല്ലാ പ്രായക്കാർക്കും രോഗം പിടിപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒമാനിൽ ഇന്ന് 109 പേർക്ക് കൂടി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 97 പേരും വിദേശികളാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1019ല്‍ എത്തി. ഇതിൽ 636 പേർ വിദേശികളും 384 പേർ ഒമാൻ സ്വദേശികളുമാണ്. 176 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അഹമ്മദ് മുഹമ്മദ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...