Sunday, December 3, 2023 12:15 pm

കുട്ടനാട്ടില്‍ സീറ്റ് നല്‍കാമെന്ന് യു.ഡി.എഫ് നേതാക്കൾ ഉറപ്പ് നല്‍കി

കുട്ടനാട് : കുട്ടനാട്ടില്‍ സീറ്റ് നല്‍കാമെന്ന് യു.ഡി.എഫ് നേതാക്കൾ ഉറപ്പ് നൽകിയതായി കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം. സീറ്റിന് വേണ്ടി ആരും അവകാശവാദം ഉന്നയിക്കേണ്ടെന്ന് ജോസ് കെ. മാണി പറഞ്ഞു. ഇന്നലെ കുട്ടനാട്ടിൽ ചേർന്ന പാർട്ടി യോഗത്തിൽ സ്ഥാനാര്‍ഥി ചര്‍ച്ചകളും നടന്നു. 2011 ൽ പുനലൂർ മണ്ഡലം കോൺഗ്രസിന് നൽകിയപ്പോൾ ഉണ്ടാക്കിയ ധാരണ പ്രകാരം കേരള കോൺഗ്രസ് എമ്മിന് കിട്ടിയ സീറ്റാണ് കുട്ടനാട്. അതേ ധാരണ പ്രകാരം ഇത്തവണ കുട്ടനാട് സീറ്റ് തങ്ങൾക്ക് തന്നെ നൽകുമെന്ന് യു.ഡി.എഫ് നേതാക്കൾ ഉറപ്പു നൽകിയതായാണ് ജോസ് കെ. മാണിയുടെ അവകാശവാദം.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

സീറ്റിനെചൊല്ലി തർക്കം നിലനിൽക്കെ കുട്ടനാട്ടിൽ നേതൃയോഗം ചേർന്നു ജോസ് കെ. മാണി ആരെയൊക്കെ സ്ഥാനാർത്ഥികളാക്കാം എന്നതും തീരുമാനിച്ചു. തോമസ് ചാണ്ടിയുടെ കുടുംബത്തിലെ ആരെങ്കിലും എതിർ സ്ഥാനാർത്ഥിയായി വന്നാൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും ചമ്പക്കുളം ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബിനു ഐസക്ക് രാജു മത്സരിച്ചേക്കും. അല്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയും എടത്വ സെന്‍റ് അലോഷ്യസ് കോളേജ് പ്രൊഫസറുമായ ഡോ. ഷാജോ കണ്ടകുടിയെ സ്ഥാനാർത്ഥിയാക്കാനാണ് ധാരണ.

വരും ദിവസങ്ങളിൽ ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കാൻ ഇവർക്ക് ജോസ് കെ. മാണി നിർദ്ദേശം നൽകി. പാർട്ടി ചിഹ്നം സംബന്ധിച്ച് ഈ മാസം 13ന് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന അവസാന ഹിയറിങ് തങ്ങൾക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് ജോസ് കെ. മാണി. 13, 14 തീയതികളിൽ ചരൽക്കുന്നിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി കുട്ടനാട് പ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ ചർച്ച ചെയ്യും. അതേ സമയം കോൺഗ്രസ് നേതാക്കൾ തങ്ങൾക്ക് സീറ്റ് നൽകുമെന്ന വാദവുമായി ജോസഫ് വിഭാഗവും രംഗത്തെത്തി. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാണിപ്പെട്ടിൽ ഡെങ്കി പടരുന്നതായി ആരോഗ്യ പ്രവർത്തകർ

0
ചെന്നൈ : റാണിപ്പെട്ടിൽ ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ വ്യാപിക്കുന്നതായി ആരോഗ്യ പ്രവർത്തകർ....

അതിശക്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്, അതീവ ജാഗ്രതയിൽ തമിഴ്നാട്

0
ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ...

തിരഞ്ഞെടുപ്പിലെ തിരിച്ചടി: ഡിസംബർ ആറിന് യോഗം വിളിച്ച് ഇന്ത്യാ മുന്നണി

0
ന്യൂഡല്‍ഹി : ഇന്ത്യാ മുന്നണി യോഗം ബുധനാഴ്ച ചേരും. കോണ്‍ഗ്രസ് ദേശീയ...

‘മോദിക്ക് ജനം വോട്ട് ചെയ്തു’; ഛത്തീസ്ഗഡ് ഞങ്ങൾ ഭരിക്കുമെന്ന് രമൺ സിംഗ്

0
റായ്പൂര്‍ : ഛത്തീസ്ഗഡിലെ മിന്നും വിജയത്തിന്റെ ആഘോഷത്തിൽ ബിജെപി. ഭൂരിപക്ഷം എക്സിറ്റ്...