കുട്ടനാട് പൂരം ; ഒരുക്കങ്ങൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

നീരേറ്റുപുറം : പ്രൊഫഷനിലിസവും പാരമ്പര്യ ഓണാഘോഷവും വള്ളംകളിക്കു മികവ് വർദ്ധിപ്പിക്കുന്നതായിരിക്കണമെന്ന് പത്തനംതിട്ട ജില്ലാ മുൻ ജില്ലാ കളക്ടർ എ. ജെ രാജൻ പറഞ്ഞു. കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടി സെപ്റ്റംബർ 4 ന് നടക്കുന്ന നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പ ജലമേളക്ക് മുന്നോടിയായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട് പൂരം@തിരുവല്ല കാർണിവൽ ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടത്തുന്നതിന് തീരുമാനമായി. വിവിധ മേഖലകളിൽ വാണിജ്യ മേള, സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ, കൂടാതെ നാടൻ കലാരൂപങ്ങളുടെ വിസ്മയ കാഴ്ചകൾ, ഡാൻസ് പ്രോഗ്രാം, ഫാഷൻ ഷോ എന്നിവ ഉണ്ടായിരിക്കും. തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി അധ്യക്ഷത വഹിച്ചു.

മർച്ചന്റ് അസോസിയേഷൻ തിരുവല്ല പ്രസിഡന്റ് സലിം.എം, വിക്ടർ ടി. തോമസ്, ഫാദർ എബ്രഹാം മുളമൂട്ടിൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ചെറിയാൻ കുരുവിള അഡ്വ. ജെനു മാത്യു, പുന്നൂസ് ജോസഫ്, സജി പോത്തൻ, നീത ജോർജ്, ഷിബു. വി.വർക്കി, ഡോ. ജോൺസൺ വി ഇടുക്കുള, അഡ്വ. ഉമ്മൻ എം മാത്യു, ലിനു വി വട്ടപ്പറമ്പിൽ, ഷിബു കോയിക്കേരിൽ, അനിൽകുമാർ മദേഴ്സ്, സജി കൂടാരത്തിൽ, വി ആർ രാജേഷ്, ബിനു കുരുവിള, ജോയി ആറ്റുമാലിൽ, അനിൽ.സി ഉഷസ്, റെജി വേങ്ങൽ, പി.സി. രാജു, ബിനു പട്ടംപറമ്പൽ വിജയകുമാർ എന്നിവർ പ്രസംഗിച്ചു. 66-ാംമത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടി നടന്ന ജലമേളയുടെ ഭാരവാഹികളെ ചടങ്ങിൽ  ആദരിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...