കുട്ടനാട് : കുട്ടനാട് സീറ്റിന് വേണ്ടി ജോസഫ് ഗ്രൂപ്പ് സമ്മർദം ചെലുത്തേണ്ടെന്ന് റോഷി അഗസ്റ്റിൻ. കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ ജോസ് കെ മാണി പറഞ്ഞതാണ് അന്തിമ തീരുമാനം. വൈകാരിക നിലപാടുകൾ കൊണ്ട് മുന്നണിയെ ദുർബലപ്പെടുത്തില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
അതേസമയം ചരൽകുന്ന് ക്യാമ്പില്‍ നിർണായകമായ രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ജോസ് കെ മാണി പറഞ്ഞു. ചിഹ്നം ജോസഫ് വിഭാഗം ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് മരവിപ്പിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസ് .കെ. മാണി വിഭാഗത്തിന്റെ സംസ്ഥാന ക്യാമ്പ് ഇന്ന് ചരല്‍ക്കുന്നില്‍ നടക്കുകയാണ്. കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ ഈ ക്യാമ്പില്‍ വെച്ച് തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. യു.ഡി.എഫില്‍ ജോസഫ് വിഭാഗത്തിനെതിരെ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചയാകും.
കെ. എം മാണിയുടെ മരണത്തിന് ശേഷം ആദ്യമായി നടത്തുന്ന സംസ്ഥാന ക്യാമ്പാണ് ചരല്‍കുന്നില്‍ നടക്കുന്നത്. കൂടാതെ പാര്‍ട്ടി രണ്ട് തട്ടിലാണെന്ന പ്രത്യേകതയുമുണ്ട്. ക്യാമ്പിന്റെ പ്രധാന ചര്‍ച്ചാ വിഷയം കുട്ടനാട് സീറ്റിന്റെ കാര്യം തന്നെയാണ്. ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥി ആരാണെന്ന് പറയാനുള്ള നീക്കമാണ് ജോസ്. കെ. മാണി നടത്തുന്നത്. കൂടാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വരുന്നതിന് മുമ്പ് അണികളെ ഒന്നിച്ച് നിര്‍ത്താനുള്ള നീക്കവും ലക്ഷ്യമിടുന്നുണ്ട്.
ഇന്നലെ ചിഹ്നം മരവിപ്പിച്ചതടക്കമുളള വിഷയങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നും നേതൃത്വം അറിയിക്കും. യു.ഡി.എഫില്‍ ജോസഫ് വിഭാഗത്തിനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കാനുള്ള ചര്‍ച്ചകളും രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ ചര്‍ച്ചയാകും. ജോസ്.കെ. മാണിയെ കൂടാതെ റോഷി അഗസ്റ്റിന്‍, ജയരാജ്, തോമസ് ചാഴിക്കാടന്‍ എന്നിവരടക്കമുള്ള നേതാക്കളാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ബാര്‍ കോഴക്കേസിന് ശേഷം യു.ഡി.എഫ് വിടുന്നതിന് മുമ്പാണ് ചരല്‍കുന്നില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി അവസാനമായി ചേര്‍ന്നത്.