കണ്ണൂര്‍: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയുടെ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ചു. യുവതി അത്ഭുതകരമായി രക്ഷപെട്ടു. ശ്രീകണ്ഠപുരത്താണ് സംഭവം. ശ്രീകണ്ഠപുരം സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ച് യുവതിയുടെ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ പിന്‍വശം തകര്‍ത്ത ടിപ്പര്‍ സ്‌കൂട്ടറുമായി 20 മീറ്ററോളം മുന്നോട്ട് നീങ്ങി. റോഡില്‍ നിന്ന നാട്ടുകാര്‍ അലറി വിളിച്ചതോടെയാണ് ടിപ്പര്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തിയത്.
വാഹനം സ്‌കൂട്ടറില്‍ ഇടിച്ചത് ഇയാള്‍ അറിഞ്ഞിരുന്നില്ല. ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. പോലീസെത്തിയാണ് സ്‌കൂട്ടര്‍ പുറത്തെടുത്തത്. യുവതിക്ക് സാരമായ പരുക്കുകളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ടിപ്പര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അപകടകരമായ ഡ്രൈവിങിനാണ് ഇയാളുടെ പേരില്‍ കേസെടുത്തത്.