Monday, November 27, 2023 1:39 pm

ഭരണഘടനയുടെ പവിത്രത സംരക്ഷിക്കാന്‍ ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഒന്നിക്കേണ്ട അവസരമാണ് : അടൂര്‍ ഗോപാലകൃഷ്ണന്‍

പൊന്നാനി : ഭരണഘടനയുടെ പവിത്രത സംരക്ഷിക്കാന്‍ ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഒന്നിക്കേണ്ട അവസരമാണ് രാജ്യത്തെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പൊന്നാനിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥിയായിരിക്കെ ലോകത്തെ മിക്ക രാജ്യങ്ങളുടെയും ഭരണഘടന പഠിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. അവയുടെയെക്കെ മികവ് പകര്‍ത്തിയും കറവുകള്‍ പരിഹരിച്ചും തയ്യാറാക്കിയതാണ് നമ്മുടെ ഭരണഘടന. മനോഹരമായ മാതൃകയാണത്. ആ ഭരണഘടനയെ സംരക്ഷിക്കുകയും അതിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കയും എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് അടൂര്‍ പറഞ്ഞു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

സിനിമ അടക്കം ആവിഷ്‌ക്കാരങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുകയാണ് ഭരണകൂടം. അധികാരത്തിന്റെ പരസ്യങ്ങള്‍ കാണിക്കാന്‍ മാത്രം ഉള്ളതായി സിനിമ മാറി. ആനുകൂല്യങ്ങളുടെ പിറകെ പോകുന്ന സിനിമക്കാരുമുണ്ട്. അധികാരത്തിന് പാദസേവ ചെയ്യേണ്ട ഗതികേടും സിനിമയിലുണ്ട്. അതിനാല്‍ അധികാര കേന്ദ്രങ്ങളുടെ തെറ്റുകള്‍ക്കെതിരെ വലിയ പ്രതിഷേധമൊന്നും സിനിമക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ട. മുംബൈയിലെ ഒന്നോ രണ്ടോ പേരാണ് ഭരണകൂട അടിച്ചമര്‍ത്തലിനെതിരെ പ്രതികരിച്ചത്. പ്രതിഷേധിക്കുന്നതൊക്കെ കൊളളാം ടാക്‌സ് അടച്ചോണം അല്ലെങ്കില്‍ റെയ്ഡ് നടത്തും എന്ന ഭീഷണി ഉയരുന്ന കാലമാണിത്. ആ തരത്തിലുള്ള സന്ദേശമാണ് ഭരണഘടന മൂല്യങ്ങള്‍ക്ക് ഭംഗം വരുത്തുന്നതിനെ ചോദ്യം ചെയ്യുന്ന പ്രതിഷേധങ്ങള്‍ക്ക് ലഭിക്കുന്നത്. എനിക്കും ചന്ദ്രനിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയിരുന്നു. കേരളത്തിലേതു പോലെ പ്രതിഷേധങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടില്ലന്നും അടൂര്‍ പറഞ്ഞു. മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനായി.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിഴിഞ്ഞത്ത് ഷെൻഹുവ-24 കപ്പൽ എത്തി ; ആറ് ക്രെയിനുകൾ ഇറക്കും

0
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകളുമായി വീണ്ടും കപ്പൽ...

ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന് ബുക്കർ പ്രൈസ്

0
ലണ്ടൻ : 2023ലെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിന്റെ...

കാന്താരയുടെ പ്രീക്വൽ കാന്താര : എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍ ഫസ്റ്റ് ലുക്കും ടീസറും...

0
2022ലെ ഹിറ്റ് കന്നഡ ചിത്രമായ കാന്താരയുടെ പ്രീക്വൽ കാന്താര ചാപ്റ്റർ 1...

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി മുതൽ ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ ; നിർദ്ദേശവുമായി കേന്ദ്രം

0
ന്യൂഡൽഹി : പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റണമെന്ന് കേന്ദ്ര...