കുട്ടനാട് സീറ്റ് ; തീരുമാനം 29 ലെ ഉഭയകക്ഷി യോഗത്തിലുണ്ടാകുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : കുട്ടനാട് സീറ്റ് സംബന്ധിച്ച തീരുമാനം 29 ലെ ഉഭയകക്ഷി യോഗത്തിലുണ്ടാകുമെന്ന് സൂചന. മൂവാറ്റുപുഴ വിട്ടു നല്‍കികൊണ്ടുള്ള ഫോര്‍മുല ജോസഫ് വിഭാഗം അംഗീകരിക്കാനാണ് സാധ്യത. എം.ലിജു, ജോസഫ് വാഴക്കന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയായേക്കും. യു.ഡി.എഫിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതില്‍ മുസ്‍ലിം ലീഗിന്റെ ഇടപെടല്‍ ഫലപ്രദമായേക്കുമെന്നും വിലയിരുത്തുന്നു.

കുട്ടനാട് സീറ്റ് കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വരും ദിവസങ്ങളില്‍ ഗതിവേഗം കൂടും. ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പി.ജെ ജോസഫ് വിഭാഗത്തോട് കോണ്‍ഗ്രസ് ഔദ്യോഗികമായി തന്നെ സീറ്റ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വലിയ എതിര്‍പ്പ് പി.ജെ ജോസഫ് ഉന്നയിച്ചില്ല. മാത്രമല്ല ചര്‍ച്ചയാകാമെന്ന നിലപാടാണ് പി.ജെ ജോസഫ് സ്വീകരിച്ചത്. മൂവാറ്റുപുഴ സീറ്റ് വച്ചുമാറാമെന്ന ഫോര്‍മുല പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാട് ജോസഫ് വിഭാഗത്തിന് ഉണ്ടെന്നാണ് കരുതുന്നത്. 29 ന് എറണാകുളത്ത് നടക്കുന്ന ചര്‍ച്ചയില്‍ സീറ്റ് മാറ്റം സംബന്ധിച്ച് അന്തിമ ധാരണ ഉണ്ടാകുമെന്നാണ് കരുതുന്നത്. ധാരണയിലെത്തിയാല്‍ ജോസഫ് വിഭാഗത്തിന് പാര്‍ട്ടി ചര്‍ച്ചകള്‍ നടത്താന്‍ സമയം നല്‍കും. അതിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക.

അതേസമയം തന്നെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരുക്കങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകും. പി ടി തോമസിനെ തെരഞ്ഞെടുപ്പ് ചുമതല നല്‍കാന്‍ ഏറെക്കുറെ ധാരണയായിട്ടുണ്ട്. എം ലിജു, ജോസഫ് വാഴക്കന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത്. സീറ്റ് മാറ്റം സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയാല്‍ സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കോണ്‍ഗ്രസ് കടക്കും. കോണ്‍ഗ്രസിലെ നേതൃതര്‍ക്കങ്ങള്‍ക്ക് വിരാമം വേണമെന്ന മുസ്ലീം ലീഗിന്റെ  മുന്നറിയിപ്പ് കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തിലെടുത്തതായാണ് വിലയിരുത്തപ്പെടുന്നത്. തര്‍ക്കം തുടരുന്നത് യു.ഡി.എഫിനെ വലിയ അപകടത്തിൽ കൊണ്ടാക്കുമെന്ന കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പാണ് കൂടുതല്‍ ജാഗ്രതയോടെ ഇടപെടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...