ബിജെപി എംപിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജം

For full experience, Download our mobile application:
Get it on Google Play

മുംബൈ: സോലാപുരില്‍ നിന്നുള്ള ബിജെപി എംപിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തല്‍. ബിജെപി എംപിയും ലിംഗായത്ത് സന്യാസിയുമായ ജയ് സിദ്ധേശ്വര്‍ സ്വാമിയുടെ സര്‍ട്ടിഫിക്കറ്റാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. സ്വാമി പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടില്ലെന്നാണ് കണ്ടെത്തിയത്. വഞ്ചിത് ബഹുജന്‍ അഘാഡി (വിബിഎ) നേതാവ് പ്രമോദ് ഗായ്ക്‌വാഡിന്റെ പരാതിയില്‍ സോലാപുര്‍ ജില്ല കാസ്റ്റ് വെരിഫിക്കേഷന്‍ കമ്മിറ്റിയുടേതാണ് കണ്ടെത്തല്‍.

ഇക്കാര്യം ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ക്ക് പരാതി നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഈ തീരുമാനത്തിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിദ്ധേശ്വര്‍ സ്വാമിയുടെ അഭിഭാഷകന്‍ പറഞ്ഞു. പാര്‍ലമെന്റ്  തെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെയും പ്രകാശ് അംബേദ്കറെയും പരാജയപ്പെടുത്തിയാണ് സ്വാമി ലോക്സഭാംഗത്വം നേടിയത്. എന്നാല്‍ പുതിയ വിവാദങ്ങളോടെ എംപി സ്ഥാനം പ്രതിസന്ധിയിലായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...