നിർഭയ കേസ് ; കേന്ദ്രസർക്കാരിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നിർഭയ കേസ് പ്രതികളെ വെവ്വേറെ തൂക്കിലേറ്റാൻ അനുമതി തേടി കേന്ദ്രസർക്കാർ നൽകിയ ഹർജി സുപ്രിംകോടതി മാർച്ച് 5 ലേക്ക് മാറ്റി. വിചാരണ കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ഹർജി മാറ്റിവച്ചത്. വധശിക്ഷ നടപ്പിലാക്കുന്നതിലെ വ്യവസ്ഥകളിൽ ഭേദഗതി വേണമെന്ന് കോടതിയിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

വധശിക്ഷ വെവ്വേറെ നടപ്പാക്കാൻ അനുമതി നിഷേധിച്ച് ഈ മാസം ആദ്യം ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. വധശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോടതിയെ സമീപിക്കുകയാണെന്ന് സുപ്രിംകോടതിൽ കേന്ദ്ര സർക്കാർ വാദിച്ചു.

മാർച്ച് 3 ന് വധശിക്ഷ നടപ്പിലാക്കണമെന്ന് ഡൽഹി പട്യാല ഹൗസ് കോടതി നേരത്തെ പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ മൂന്ന് അംഗ ബെഞ്ച് കേന്ദ്ര സർക്കാറിന്റെ ഹർജി മാർച്ച് അഞ്ചിലേക്ക് മാറ്റിയത്. പ്രതികളായ വിനയ് ശർമ, അക്ഷയ് കുമാർ, മുകേഷ് സിംഗ് എന്നിവരുടെ നിയമ സഹായത്തിനുള്ള എല്ലാ വഴികളും അടഞ്ഞിരുന്നു. ഇനി പവൻ ഗുപ്ത മാത്രമാണ് രാഷ്ട്രപതിക്ക് ദയാ ഹർജി നൽകാനുള്ളത്. ഇയാൾ ദയാ ഹർജി നൽകിയാൽ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീളും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...