ആലപ്പുഴ: കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തോമസ് കെ. തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. അന്തരിച്ച മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ. തോമസ്.
മന്ത്രിയും എന്‍സിപി നേതാവുമായ എ.കെ. ശശീന്ദ്രനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ ഔദ്യോഗീകമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തോമസ് കെ. തോമസിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം നേരത്തെ തീരുമാനിച്ചിട്ടുള്ളതാണെന്നും. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും മാണി സി. കാപ്പന് എംഎല്‍എ വ്യക്തമാക്കി. നവംബറിലാണ് കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.