ബെംഗളൂരുവിലെ ലഹരിമരുന്ന് പാര്‍ട്ടികളുടെ മുഖ്യ സംഘാടകനായ വിരേന്‍ ഖന്നയും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: നടി രാഗിണി ദ്വിവേദിക്കു പിന്നാലെ ബെംഗളൂരുവിലെ ലഹരിമരുന്ന് പാര്‍ട്ടികളുടെ മുഖ്യ സംഘാടകനായ വിരേന്‍ ഖന്നയും അറസ്റ്റിലായി. ഡല്‍ഹിയില്‍ അറസ്റ്റിലായ വിരേന്‍ ഖന്ന അന്യനാട്ടില്‍ താമസിക്കുന്ന ബെംഗളൂരുകാര്‍ക്കായി ക്ലബ് രൂപീകരിച്ച്‌ അതിന്റെ മറവിലാണ് ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. നിര്‍ണായകമായ പല രഹസ്യങ്ങളും ഇയാളില്‍ നിന്ന് ലഭിച്ചതായാണ് സൂചന.

ഇതോടെ കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായതായി ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. നടി രാഗിണിക്കും വിരേന്‍ ഖന്നയ്ക്കും പുറമെ നടിയുടെ അടുത്ത സുഹൃത്തും ജയനഗര്‍ ആര്‍.ടി ഓഫീസ് ക്ലര്‍ക്കുമായ കെ.രവിശങ്കര്‍, നടി സഞ്ജന ഗല്‍റാണിയുടെ അടുത്ത സുഹൃത്ത് രാഹുല്‍ ഷെട്ടി എന്നിവരെയുമാണ് അറസ്‌റ്റ് ചെയ്തത്. സഞ്ജന ഗല്‍റാണിയെ വൈകാതെ ചോദ്യം ചെയ്യും.

അതേസമയം ലഹരിക്കടത്ത് കേസില്‍ കണ്ണൂര്‍ സ്വദേശി ജിംറിന്‍ ആഷിയുടെ പങ്കിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. ജിംറിന്‍ ആഷിയുടെ പങ്ക് തെളിയിക്കുന്ന സ്ക്രീന്‍ ഷോട്ടുകളാണ് പുറത്തു വന്നത്. കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് അനിഘയ്ക്ക് അയച്ച ചാറ്റുകളിലാണ് ജിംറിന്റെ പേരുളളത്. കേസില്‍ ഒന്നാം പ്രതിയായ അനിഖയെ അനൂപിന് പരിചയപ്പെടുത്തിയ ജംറീനായി കേന്ദ്ര ഏജന്‍സി തിരച്ചില്‍ ഊര്‍ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് നാര്‍കോട്ടിക്സ് ബ്യൂറോ 159 പേരെ ചോദ്യം ചെയ്യാന്‍ ലിസ്റ്റ് തയ്യാറാക്കി. ആദ്യം ചോദ്യം ചെയ്യുന്നവരുടെ പട്ടികയില്‍ മലയാളികളടക്കം ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പബ്ബ് ജീവനക്കാരും ടെക്കികളും വ്യവസായികളും ഉള്‍പ്പെടുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റിന് സാദ്ധ്യത തെളിയുകയാണെന്നാണ് വിവരം. രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിലായ മറ്റ്‌ പ്രതികളെയും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ്. മുഹമ്മദ് അനൂപുമായി ബന്ധമുള്ള മറ്റ്‌ കണ്ണികളെ കുറിച്ചുള്ള നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...