കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയo ഈ മാസം 9ന് മുന്‍പ് : ബെന്നി ബെഹനാന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഈ മാസം ഒമ്പതിനു മുമ്പ് മുന്നണി യോ​ഗം ചേര്‍ന്ന് കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫ് സജ്ജമാണ്. മുന്നണിയ്ക്ക് ഒരു സ്ഥാനാര്‍ത്ഥിയേ ഉണ്ടാകൂ. ജോസ് കെ മാണിയുമായി ചര്‍ച്ച ചെയ്യുന്ന കാര്യം അടുത്ത യു ഡി എഫ് യോഗം തീരുമാനിക്കുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

സര്‍ക്കാരും സി പി എമ്മും വന്‍ പ്രതിസന്ധിയിലായിരിക്കുന്ന സമയമാണിതെന്നും ബെന്നി ബെഹനാന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെതിരെ ആഴത്തിലുള്ള അഴിമതി ആരോപണങ്ങളാണ് വരുന്നത്. സിപിഎമ്മും ജീര്‍ണാവസ്ഥയിലാണ്. രാജ്യസുരക്ഷാ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വരെ എന്‍ ഐ എ അന്വേഷണം നടക്കുന്നു. നാല് ദേശീയ ഏജന്‍സികളാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. എല്ലാ അഴിമതികളുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്.

ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണം സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണം. കള്ളക്കടത്ത് മാഫിയയില്‍ പെട്ട അനൂപുമായി ബന്ധമുണ്ടെന്ന് ബിനീഷ് തന്നെയാണ് പറഞ്ഞത്. പാര്‍ട്ടി സെക്രട്ടറിയെ പേടിയുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിക്കാത്തത്. മുഖ്യമന്തി കസേര പോകുമെന്ന് പിണറായിക്ക് പേടിയുണ്ട്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...