ആലുവ മണപ്പുറത്ത് ബലിതർപ്പണം നാളെ മുതൽ പുനരാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ആലുവ : ആലുവ മണപ്പുറത്ത് ബലിതർപ്പണം നാളെ മുതൽ പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തർപ്പണം നടത്തുക. പുലർച്ചെ അഞ്ചു മുതൽ 11 വരെ പുരോഹിതരുടെ സേവനം ലഭ്യമാകും. ആറ് മാസത്തിനു ശേഷമാണ് ബലിതർപ്പണം പുനരാരംഭിക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആലുവ മണപ്പുറത്തെ ബലിതർപ്പണ ചടങ്ങുകൾ ദേവസ്വം അധികൃതർ ഒഴിവാക്കിയിരുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ക്ഷേത്രം അടയ്ക്കുകയും ബലിതർപ്പണം നിർത്തിവെയ്ക്കുകയും ചെയ്തത്.

എന്നാൽ ആറ് മാസങ്ങൾക്ക് ശേഷം നാളെ മുതൽ ആലുവ മണപ്പുറത്തു ബലി തർപ്പണ ചടങ്ങുകൾ പുനരാരംഭിക്കും. പുലർച്ചെ മുതൽ തർപ്പണ ചടങ്ങുകൾ ആരംഭിക്കുമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഗണേശൻ പോറ്റി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മണപ്പുറത്തെ കർക്കടവാവ് ബലിതർപ്പണവും പൂർണമായും ഉപേക്ഷിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...