ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്കൂൾ വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്കൂൾ കുട്ടികളുമായി മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്കൂൾ വാൻ ഡ്രൈവർ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം ആശുപത്രിയിൽ മരണമടഞ്ഞു. കുറ്റ്യാടി അടുക്കത്ത് അയിരാണിപ്പൊയിൽ സ്വദേശിയായ അനിൽ കുമാർ (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വേളം ഭാഗത്തേക്ക് കുട്ടികളുമായി പോകുന്നതിനിടെ ചെറുകുന്ന് വാഴയിൽമുക്ക് പ്രദേശത്ത് എത്തിയപ്പോഴാണ് അനിലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അപകടസാധ്യത മനസ്സിലാക്കിയ അദ്ദേഹം വാഹനം റോഡരികിലേക്ക് സുരക്ഷിതമായി ഒതുക്കി നിർത്തുകയായിരുന്നു.

തുടർന്ന് സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ സ്വന്തം മൊബൈൽ ഫോണിൽ നിന്ന് സ്കൂൾ അധികൃതരെ വിവരമറിയിച്ചു. വിവരം ലഭിച്ച ഉടൻ സ്കൂൾ അധികൃതർ ആംബുലൻസുമായി സ്ഥലത്തെത്തി അനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ മറ്റൊരു ഡ്രൈവറെ സ്ഥലത്തെത്തിച്ച് സ്കൂൾ അധികൃതർ വാനിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതമായി വീടുകളിൽ എത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജപ്പാനിൽ മലയാളി യുവതി ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച സംഭവം ; ദേവികയുടെ മൃതദേഹം...

0
ഇരിട്ടി: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ...

മദ്യപാനത്തിനിടെ വാക്കുതർക്കം ; ഇടുക്കിയിൽ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

0
പുല്ലുപാറ : ഇടുക്കി പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളംകാട് സ്വദേശി...

വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണം ; നിർദേശവുമായി സിപിഎം കരട് രേഖ

0
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയങ്ങളുടെയും സംഘടനാപരമായ വീഴ്ചകളുടെയും ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണമെന്ന്...

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....