കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരണം ഒന്‍പതായി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ കുഞ്ഞിന്റെ ഉള്‍പ്പെടെ ആറ്‌ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. ഇതാടെ ആകെ മരണം ഒന്‍പതായി. കാവാലിയില്‍നിന്ന് ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കൂടി കണ്ടെടുത്തു.ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. കൂട്ടികല്‍ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഇനി കണ്ടെത്താനുള്ള അഞ്ചു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൂട്ടിക്കലിലും കൊക്കയാറിലും തെരച്ചില്‍ തുടരുകയാണ്. രണ്ടിടങ്ങളിലായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

ക്ലാരമ്മ ജോസഫ് (65), സിനി (35), മകള്‍ സോന (10) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. ഇനി എട്ട് പേരെയാണ് കൂട്ടിക്കലില്‍ ദുരിതപ്പെയ്ത്തില്‍ കണ്ടെത്താനുള്ളത്. രക്ഷാദൗത്യത്തിനായി 40 അംഗ കരസേന സംഘം കൂട്ടിക്കലിലെത്തി. രക്ഷാപ്രവര്‍ത്തനത്തിനായി കൂട്ടിക്കലിലേക്ക് നാവികസേനയും ഇന്നെത്തും. ദുരന്തമേഖലയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണപൊതികള്‍ എത്തിക്കുകയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്യും. രക്ഷാപ്രവര്‍ത്തിന് വെല്ലുവിളിയായി മഴ തുടരുകയാണ്. മണിമല, റാന്നി, ആറന്മുള എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിയുന്നു. കോട്ടയം ജില്ലയില്‍ മഴ കുറഞ്ഞു. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴുന്നിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജിഹാദി-നർക്കോ-ടെററിസം ; അടിയന്തിര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് കത്തയച്ച് ബി.ജെ.പി. സംസ്ഥാന വക്താവ്

0
കൊച്ചി : ജിഹാദി ഭീകരവാദ ശൃംഖലകൾക്കും നർക്കോ-ടെററിസത്തിനും സംഘടിത കുറ്റകൃത്യ സംഘങ്ങൾക്കും...

കൊച്ചി വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ

0
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന...

വിപണിയിൽ ഡിമാന്റ് കൂടി : കുതിച്ച് മുട്ടവില ; ചില്ലറ വില എട്ട് രൂപ...

0
ചെന്നൈ : രാജ്യത്തെ മുൻനിര മുട്ട ഉത്പാദന മേഖലയായ നാമക്കലിൽ കോഴിമുട്ടവിലയിൽ...

പി.എസ്.സി പരീക്ഷാ ക്രമക്കേട് : രേഖകളുടെ പരിശോധനയിലേക്ക് അന്വേഷണസംഘം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ രേഖകളുടെ പരിശോധനയിലേക്ക് അന്വേഷണസംഘം. ആസൂത്രണ ബോർഡ്...