കുവൈത്ത് സിറ്റി : കോവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് ക്വാറന്റൈനിൽ കഴിയുകയായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരണമടഞ്ഞു. മലപ്പുറം കോട്ടക്കൽ കുറ്റിപ്പുറം ചെനപ്പുറം നമ്പിയാടത്ത് അമീർ ബാബുവാണു (32) ഇന്ന് ജഹറയിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ജഹറയിലെ സ്വകാര്യ ക്ലിനിക്ക് ജീവനക്കാരനായ ഇദ്ദേഹം കോവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് താമസ സ്ഥലത്ത് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഭാര്യ ഷബ്ന. മകൾ – അഷ്ര. കെ.കെ.എം.എ. യുടെ ജഹറ ശാഖ അംഗമാണു പരേതൻ.
ക്വാറന്റൈനിൽ കഴിയുകയായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരണമടഞ്ഞു
RECENT NEWS
Advertisment