തിരുവല്ല : ജനങ്ങളെ സംരക്ഷിക്കേണ്ട ജനപ്രതിനിധികള്‍ തന്നെ അക്രമത്തിന് നേതൃത്വം നല്‍കുന്ന വിചിത്രമായ കാഴ്ചയാണ് തിരുവല്ല കുറ്റൂരില്‍ നടന്നതെന്നും അക്രമത്തിനു നേതൃത്വം നല്‍കിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു.
സി.പി.എമ്മുകാരനായ കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്വകാര്യ വ്യക്തിയുടെ വസ്തു കയ്യേറി റോഡ് വെട്ടിയിരുന്നു. ഇത് തടയാന്‍ ചെന്ന വസ്തു ഉടമയെ വെട്ടിപ്പരൂക്കേല്‍പ്പിച്ചു. സംഭവം നടന്ന സ്ഥലങ്ങള്‍ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അരുന്‍ പ്രകാശ്, ബിജെപി ജില്ലാ സെക്രട്ടറി പ്രസന്നകുമാര്‍, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ വിനോദ് തിരുമൂലപ്പുരം എന്നിവര്‍ സന്ദര്‍ശിച്ചു.