കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഗുണ്ടായിസം ; യു.ഡി.എഫ്  നാളെ കുറ്റൂര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അര്‍ധരാത്രി വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ ശേഷം ആയുധങ്ങളുമായി ഗുണ്ടകളെ ഉപയോഗിച്ച് അതിക്രമം നടത്തിയ സ്ഥലം ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജിന്റെ  നേതൃത്വത്തില്‍ യു.ഡി.എഫ് സംഘം സന്ദര്‍ശിച്ചു. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും വയോധികന്റെ  വസ്തുവില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

സത്യപ്രതിജ്ഞാ ലംഘനമാണ് പഞ്ചായത്ത് പ്രസിഡന്റ്  നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ്  കുറ്റൂര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ്, ജോസഫ് എം. പുതുശ്ശേരി, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, റജി തോമസ്, തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആര്‍. ജയകുമാര്‍, മണ്ഡലം പ്രസിഡന്‍റ് ജിനു തൂമ്പുംകുഴിയില്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...