കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട ; 12 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കടത്തൽ, കച്ചവടം, ഉപയോഗം എന്നിവയ്‌ക്കെതിരെയുള്ള പരിശോധന കർശനമാക്കി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ എട്ട് വ്യത്യസ്ത റെയ്ഡുകളിലായി 12 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കടത്തിക്കൊണ്ടുവന്നതും വിൽപനയ്ക്കായി സൂക്ഷിച്ചതുമായ വൻ ലഹരിമരുന്ന് ശേഖരമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 86,700 ലൈറിക്ക ക്യാപ്സ്യൂളുകൾ, 940 ഗ്രാം ഹെറോയിൻ, 405 ഗ്രാം മെത്താംഫെറ്റാമൈൻ (ഐസ്/ക്രിസ്റ്റൽ മെത്ത്), 100 സൈക്കോട്രോപിക് ഗുളികകൾ, 100 മില്ലിലിറ്റർ സിന്തറ്റിക് കന്നാബിനോയിഡ് ദ്രാവകം, 20 ഗ്രാം കഞ്ചാവ്, 4 ഗ്ലാസ് കുപ്പികളിൽ സൂക്ഷിച്ച സിന്തറ്റിക് കന്നാബിനോയിഡ്, 3 ഡിജിറ്റൽ അളവുതൂക്ക മെഷീനുകൾ എന്നിവയാണ് അധികൃതർ പിടിച്ചെടുത്തത്.

കസ്റ്റംസ് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് നടത്തിയ മറ്റൊരു നിർണായക നീക്കത്തിൽ വിദേശത്ത് നിന്ന് കൊറിയർ വഴി വന്ന പാർസൽ കൈപ്പറ്റാൻ എത്തിയ പ്രതിയെ ഉദ്യോഗസ്ഥർ പിടികൂടി. വിദേശത്തുനിന്നെത്തിയ അലങ്കാര പാനലുകൾക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. വിദേശത്തുള്ള ലഹരി മാഫിയാ സംഘത്തിന്റെ നിർദ്ദേശപ്രകാരം പണത്തിന് വേണ്ടിയാണ് പാർസൽ കൈപ്പറ്റിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. പിടിക്കപ്പെട്ട പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും തുടർന്നുള്ള കടുത്ത നിയമനടപടികൾക്കായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ വിഭാഗത്തിന് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...