അർജുൻ ആയങ്കിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: അർജുൻ ആയങ്കിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു. കണ്ണൂർ സൈബർ പൊലീസ് ആണ് പരിശോധന നടത്തുന്നത്. മൊബൈൽ ഫോൺ കണ്ടെത്താൻ ശ്രമം തുടരുന്നു. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും. ഇതിനായുള്ള നടപടികൾ പോലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട് പോലീസ് ഈ ആഴ്ചയ്ക്കുള്ളിൽ തന്നെ നൽകും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ മുഖേന കണ്ണൂർ ജില്ലാ കലക്ടർക്കാണ് കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ നൽകുക. കലക്ടർ റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനം എടുക്കും. അതിനിടെ അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത് എന്നും പോലീസ് കണ്ടെത്തി.

ഇരുവരെയും പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പിടികൂടിയതിനു പിന്നാലെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് അര്‍ജുന്‍ ആയങ്കിയെ പോലീസ് ഹാജരാക്കിയത്. എന്നാല്‍ ജാമ്യ ഹര്‍ജി നല്‍കാന്‍ അര്‍ജുന്റെ അഭിഭാഷകര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. അര്‍ജുന്‍ ആയങ്കിയെ തലശ്ശേരി സ്പെഷൽ സബ് ജയിലില്‍ അടച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...