പുസ്തകങ്ങൾക്കുള്ളിൽ ഒളിപ്പിച്ചത് രണ്ട് കിലോ മെത്താംഫെറ്റമിൻ; കുവൈത്തിൽ പ്രവാസി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: പുസ്തകങ്ങൾക്കുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് എയർ കാർഗോ വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച ഏകദേശം രണ്ട് കിലോഗ്രാം മെത്താംഫെറ്റമിൻ അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഏഷ്യൻ പ്രവാസിയെ കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണമാണ് വൻ ലഹരിക്കടത്ത് ശ്രമം പൊളിക്കാൻ സഹായിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച്, ഒരു ഏഷ്യൻ രാജ്യത്തുനിന്നാണ് എയർ കാർഗോ വഴിയുള്ള ചരക്കിൽ മയക്കുമരുന്ന് കുവൈത്തിലെത്തിയത്. പരിശോധനയിൽ നിന്ന് രക്ഷപ്പെടാനായി പുസ്തകങ്ങളുടെ ഉള്ളിൽ പ്രത്യേക രീതിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മെത്താംഫെറ്റമിൻ.

ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലും നിരീക്ഷണത്തിലുമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ലഹരിമരുന്ന് കണ്ടെത്തിയത്. തുടർന്ന് കുവൈത്തിൽ ഇത് വിതരണം ചെയ്യുന്നതിനായി ചരക്ക് സ്വീകരിക്കാൻ എത്തിയതായി സംശയിക്കുന്ന ഏഷ്യൻ പ്രവാസിയെയും അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത മയക്കുമരുന്നും പ്രതിയെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. മയക്കുമരുന്ന് അയച്ച രാജ്യത്തെ സുരക്ഷാ ഏജൻസികളുമായി കുവൈത്ത് അധികൃതർ ഏകോപനം നടത്തി കൂടുതൽ അന്വേഷണം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....